Trending

സംസ്ഥാനത്ത് എഐ ക്യാമറകൾ വീണ്ടും മിഴിതുറന്നു; പിഴ ഈടാക്കിത്തുടങ്ങി

തിരുവനന്തപുരം: ബിൽ കുടിശ്ശികയെത്തുടർന്ന് ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ട് പ്രവർത്തനരഹിതമായിരുന്ന മോട്ടോർ വാഹന വകുപ്പിന്റെ എ.ഐ. ക്യാമറകൾ വീണ്ടും സജ്ജമായി. ഗതാഗത നിയമലംഘനങ്ങൾക്ക് കഴിഞ്ഞ ദിവസം മുതൽ ക്യാമറകൾ വീണ്ടും പിഴ ചുമത്തിത്തുടങ്ങിയിട്ടുണ്ട്.

ക്യാമറകൾ കണ്ണടച്ചിരുന്ന ദിവസങ്ങളിൽ പതിഞ്ഞ നിയമലംഘനങ്ങളും ഉടൻതന്നെ സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്യപ്പെടും. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുണ്ടായ തടസ്സങ്ങൾ താത്കാലികമായി പരിഹരിച്ചാണ് റോഡിലെ നിരീക്ഷണം വീണ്ടും ശക്തമാക്കിയിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പിനുവേണ്ടി ക്യാമറകൾ സ്ഥാപിച്ച കെൽട്രോണിനുള്ള പ്രതിഫലമായ 55 കോടി രൂപ കുടിശ്ശികയായതാണ് പ്രതിസന്ധിക്ക് കാരണമായത്.

ഈ ക്യാമറകൾക്ക് ഇന്റർനെറ്റ് നൽകിയിരുന്ന സ്വകാര്യ കമ്പനിക്ക് കെൽട്രോൺ അഞ്ച് ലക്ഷം രൂപ നൽകാനുണ്ടായിരുന്നുവെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഈ തുക അടയ്ക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ജൂലൈ ആദ്യം സ്വകാര്യ കമ്പനി ഇന്റർനെറ്റ് വിച്ഛേദിക്കുകയായിരുന്നു. റോഡ് സുരക്ഷാ അതോറിറ്റിയാണ് കെൽട്രോണിന് തുക കൈമാറേണ്ടത്. ഇതുസംബന്ധിച്ച ഔദ്യോഗിക ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് തത്കാലത്തേക്ക് പ്രശ്നം പരിഹരിച്ച് ക്യാമറകളുടെ പ്രവർത്തനം പുനഃസ്ഥാപിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!