കോഴിക്കോട്: മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണനെ കബളിപ്പിക്കാൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. ഡൽഹി സ്വദേശികളായ നിതിൻ കുമാറും ഗൗരവും ആണ് അറസ്റ്റിലായത്. യു.പി- ഡൽഹി അതിർത്തി പ്രദേശത്ത് നിന്നും ആണ് ഇവർ പിടിയിലായത്. 3 കോടി നൽകിയാൽ മന്ത്രി സ്ഥാനം നൽകാമെന്ന് ആയിരുന്നു വാഗ്ദാനം.
വിദ്യാ ബാലകൃഷ്ണൻ എംഎൽഎയെ കബളിപ്പിക്കാൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ

