കൈയില്‍ ചുംബിച്ച് കൊറോണ് മാറുമെന്ന അവകാശവാദം ഉന്നയിച്ച ആള്‍ദൈവം കോവിഡ് ബാധിച്ച് മരിച്ചു. മധ്യപ്രദേശിലെ രത്ലാമില്‍ അസ്ലം ബാബയാണ് മരിച്ചത്. ജൂണ്‍ 3 നാണ് അസ്ലം ബാബയ്ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ജൂണ്‍ 4ന് മരിച്ചു.
് ഒട്ടേറെ ആളുകള്‍ അസ്ലം ബാബയ്ക്കരികില്‍ കോവിഡ് മാറ്റാനായി എത്തിയിരുന്നു. അസ്ലം ബാബയുമായി സമ്പര്‍ക്കം പുലര്‍ത്തിയ 24 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ബാബയുമായി ബന്ധപ്പെട്ട 50 ഓളം പേരെ ക്വാറന്റീനിലാക്കിയിട്ടുണ്ട. അസ്ലം ബാബ താമസിച്ചിരുന്ന നയാപുര മേഖലയിലെ 150 ഓളം പേരെയും ക്വാറന്റീനിലാക്കി. പ്രദേശത്തെ കണ്ടെയ്‌നര്‍ സോണായി പ്രഖ്യാപിച്ചിട്ടുണ്ട.

