Kerala kerala

മീന്‍ കറിയില്‍ ഉപ്പ് കുറവ്; അങ്കമാലിയില്‍ ഷെഫിന് നേരെ ഹോട്ടലുടമയുടെ ആക്രമണം

അങ്കമാലിയില്‍ ഷെഫിന് നേരെ ഹോട്ടലുടമയുടെ ആക്രമണം. അങ്കമാലി കറുകുറ്റിയിലെ മീന്‍ വിലാസം ഹോട്ടലിലാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയ ഹോട്ടലുടമയ്ക്ക് നല്‍കിയ മീന്‍ കറിയില്‍ ഉപ്പ് കുറവാണെന്ന് പറഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു.

ഹോട്ടലിലെ ഫ്രീസര്‍ തകരാറാണെന്ന് അറിയിച്ചിട്ടും, ഇതുവരെ ശരിയാക്കിയില്ലെന്ന് ഷെഫ് പറഞ്ഞതാണ് ഉടമയെ പ്രകോപിതനാക്കിയത്. തുടര്‍ന്ന് അടുക്കളയിലുണ്ടായിരുന്ന കത്തിയെടുത്ത് ഹോട്ടലുടമ ഷെഫിന്റെ കൈയ്ക്ക് വെട്ടുകയുമായിരുന്നു. ഷെഫ് കൊല്ലം സ്വദേശി റിയാസിന്റെ പരാതിയില്‍, ഹോട്ടലുടമ മലപ്പുറം സ്വദേശി മുഹമ്മദ് ഉബൈസിനെതിരെ അങ്കമാലി പോലീസ് കേസെടുത്തു. കൈയ്ക്ക് മുറിവേറ്റ ഷെഫ് റിയാസ് ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!