നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ഫുട്ബോൾ പ്രേമികൾക്ക് ആവേശം വിതച്ച് ഫുട്ബോളിന്റെ മിശിഹാ ഇന്നിറങ്ങും. മയ്യോർക്കയുമായുള്ള മത്സരം ഇന്ന് പുലർച്ച 1 : 30 തിനാണ്. സസ്പെൻഷനിൽ ഉള്ള ലെങ്ലെറ്റ് സ്ക്വാഡിൽ ഇല്ല. എന്നാൽ പരിക്ക് മാറി എത്തുന്ന ഉംറ്റിറ്റി ടീമിൽ ഉണ്ട്. അതുകൊണ്ട് തന്നെ ഉംറ്റിറ്റിയും പികെയും ആകും ഇന്ന് സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുക.
പരിക്കിനു ശേഷം എത്തുന്ന ലൂയിസ് സുവാരസ് ഇന്ന് ബാഴ്സലോണയ്ക്കു വേണ്ടി ഇറങ്ങും. താരങ്ങളുടെ മിന്നുന്ന പ്രകടനത്തിനാണ് ഫുട്ബോൾ പ്രേമികൾ കാത്തിരിക്കുന്നത്. അതെ സമയം ലയണൽ മെസ്സി മൈതാനത്ത് ഇറങ്ങുന്നതും വല കുലുക്കുന്നതും കാണാൻ കാത്തിരിക്കുകയാണ് ആരാധകർ