Kerala kerala

‘അനുഭവക്കുറവ് മൂലം പിഴവുകള്‍ ഉണ്ടായി’; അമ്മ അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്വേതാ മേനോന്‍

കൊച്ചി: താരസംഘടന അമ്മയിലെ വിവാദത്തില്‍ അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്വേതാ മേനോന്‍ കമ്മറ്റി രംഗത്ത്. അനുഭവക്കുറവ് മൂലം പിഴവുകള്‍ ഉണ്ടായെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അത് തിരുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞതായും കത്തില്‍ പറയുന്നു. കൂടുതല്‍ പക്വതയോടെയും ഉത്തരവാദിത്തത്തോടെയും മുന്നോട്ടുപോകാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. സംഘടനയുടെ ദൈന്യംദിന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിട്ടിട്ടില്ലെന്നും താര സംഘടന നടത്തിവരുന്ന എല്ലാ സേവനങ്ങളും മുന്നോട്ടു കൊണ്ടുപോകുമെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

കൈനീട്ടം, സഞ്ജീവനി പദ്ധതി, മെഡിക്കല്‍ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സേവനങ്ങളും മുടക്കമില്ലാതെ തുടരുകയാണെന്നാണ് കത്തില്‍ പറയുന്നത്. അമ്മയിലെ ഓരോ അംഗത്തിന്റെയും ക്ഷേമവും സുരക്ഷയും സംഘടനയുടെ ഐക്യവും കാത്തുസൂക്ഷിക്കുന്നതാണ് തങ്ങളുടെ ഏറ്റവും വലിയ മുന്‍ഗണനയെന്നും കത്തിലുണ്ട്. ഇപ്പോള്‍ ചുമതല വഹിക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ അവരുടെ ഉത്തരവാദിത്തങ്ങള്‍ തുടര്‍ന്നും നിര്‍വഹിച്ചുവരുന്നതായും അതിനാല്‍ 2026 ജൂണ്‍ 21 മുതല്‍ ഇന്നുവരെ അമ്മയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും സേവനപദ്ധതികള്‍ക്കും യാതൊരു തടസ്സവും നേരിട്ടിട്ടില്ലെന്നും വിശദീകരണമുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!