കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ചയാളുടെ ഫലം പോസിറ്റീവ്. കൊവിഡ് നിരീക്ഷണത്തിലിരുന്ന ഉസ്സന്‍കുട്ടിയാണ് ഇന്നലെ രാത്രി മരിച്ചിരുന്നത്. ഇന്ന് വൈകീട്ടോടെയാണ് കൊവിഡ് പരിശോധനാ ഫലം വരുന്നത്.
ഈ മാസം ഒന്‍പതിനാണ് അദ്ദേഹം നാട്ടിലെത്തിയത്. പനിയും, വയറിളക്കവും ബാധിച്ചതിനെ തുടര്‍ന്ന് പത്താം തിയതിയാണ് ഉസ്സന്‍ കുട്ടിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദ്രോഗവും, രക്തസമ്മര്‍ദ്ദവും ഇദ്ദേഹത്തിനുണ്ടായിരുന്നു.

