കൽപ്പറ്റ: കള്ളാടി ദുരന്തത്തിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഹിമാചൽ സ്വദേശിയും കൺസ്‌ട്രക്ഷൻ മാനേജറുമായ വിക്രം റാണയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. ഇന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ് വിക്രം റാണയുടെ മൃതദേഹം കണ്ടെത്തിയത്. പാലത്തിൽ നിന്ന് 150 മീറ്റർ ദൂരെയായിരുന്നു മൃതദേഹം. വിക്രം റാണയുടെ സഹോദരങ്ങളായ കുൽവന്ത്, പ്രമോദ്, ബന്ധുവായ അൻകുഷ് എന്നിവർ വയനാട്ടിൽ എത്തിയിരുന്നു.
കള്ളാടി ദുരന്തം: വിക്രം റാണയുടെ മൃതദേഹം കണ്ടെത്തി; മരണം എട്ടായി

