Trending

വയനാട്ജില്ലയിൽ ഇന്ന് റെഡ് അലർട്ട്

കൽപ്പറ്റ: അതിതീവ്ര മഴ തുടരുന്നതിനാല്‍ വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. മണ്ണിടിച്ചിൽ അപകടമുണ്ടായ മേപ്പാടിയിൽ ഇന്നലെ 250 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുന്നത് രക്ഷാപ്രവർത്തനത്തിനും വെല്ലുവിളിയാകുന്നു.

ചുളിക്ക ഗവ എൽ.പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. മണ്ണിടിച്ചിൽ പ്രദേശത്തുള്ള വീടുകളിലെ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റുന്നുണ്ട്.

മണ്ണിടിച്ചലിൽ പ്രദേശത്ത് നിന്നും രക്ഷപ്പെടുത്തിയ ഒൻപത് പേരെ മേപ്പാടി വിംസ് ആശുപത്രിയിലേക്ക്
മാറ്റി.

വിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ

  1. ഹിര കുമാർ (32)
  2. ദിലീപ് (19)
  3. സൂരജ് യാദവ് (25)
  4. സഞ്‌ജയ് താക്കൂർ (35)
  5. രജനീഷ് (27)
  6. തന്മയ് ഘോഷ് (28)
  7. കൂപമാൽ (ജയ) (37)
  8. കുഞ്ചു (39)
  9. സന്തോഷ് കുമാർ
Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!