Trending

ഷീറ്റുകൊണ്ട് മറച്ച ഒറ്റമുറി വീട്ടില്‍ കഷ്ടപ്പാടുമായി അമ്മയും മകളും

കക്കോടി പടിഞ്ഞാറ്റുമുറിയില്‍ മണ്ണാറുപൊയിലില്‍ ഒറ്റമുറി വീട്ടില്‍ ജീവിതം തള്ളിനീക്കി മകളും അമ്മയും. അമ്മയെ ഭര്‍ത്താവ് ഉപേക്ഷിച്ച് പോയ ശേഷം ടാര്‍പ്പായ കൊണ്ട് മറച്ച് ഷീറ്റിട്ട ചെറിയ ഒരു ഷെഡ്ഡിലാണ് ഇരുവരും താമസിക്കുന്നത്. പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിക്ക് വേണ്ട യാതൊരു അടിസ്ഥാന സൗകര്യവും ഇവിടെയില്ല. സൗകര്യമില്ലാത്തതിനാല്‍ പ്ലസ് ടുവിന് പഠിക്കുന്ന കുട്ടി പാലക്കാട് അമ്മയുടെ ചേച്ചിയുടെ വീട്ടിലാണ്.

അമ്മക്ക് ജോലിയൊന്നും ഇല്ലാത്തതിനാല്‍ അയല്‍ക്കാരുടെയും കുടുംബത്തിന്റെയും സഹായത്തിലാണ് ഇപ്പോള്‍ ഇവര്‍ ജീവിതം തള്ളിനീക്കുന്നത്. വീട്ടില്‍ കിണറോ, ബാത്ത്‌റൂമോ ഒന്നും തന്നെയില്ല. കുട്ടിയുടെ അമ്മയുടെ അച്ഛന് മാനസിക വൈകല്യമുണ്ട്.

ഒരു തുണ്ട് ഭൂമിയില്‍ ചെറിയ വീട് വെക്കണമെന്നാണ് ഇവരുടെ ആഗ്രഹം. കുട്ടിയുടെ പഠനത്തിനും പണം ആവശ്യമാണ്. അതിനാല്‍ സുമനസ്സുകളുടെ സഹായം പ്രതീക്ഷിച്ചാണ് ഇപ്പോള്‍ ഇവര്‍ കഴിയുന്നത്. നേരത്തെ കുട്ടിയുടെ ബുദ്ധിമുട്ട് മുനസ്സിലാക്കിയ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നൗഷാദ് തെക്കയില്‍ പഠനത്തിനാവശ്യമായ ടിവി നല്‍കിയിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!