സര്‍ക്കാരിന്റെ മദ്യനയത്തെ വിമര്‍ശിച്ച് മാര്‍ത്തോമാ സഭ അധ്യക്ഷന്‍ തിയഡോഷ്യസ് മാര്‍ത്തോമ മെത്രോപ്പൊലീത്ത. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വേദിയിലിരുത്തിയായിരുന്നു വിമര്‍ശനം. മദ്യം പൂര്‍ണമായും വര്‍ജിക്കുകയാണ് സഭയുടെ ലക്ഷ്യം. ഒരുതരം ലഹരിയും സമൂഹത്തില്‍ ഉണ്ടാവാന്‍ പാടില്ല. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചത് അംഗീകരിക്കാന്‍ കഴിയില്ലെന്നും മദ്യം പൂര്‍ണമായി വര്‍ജിക്കുകയാണ് സഭയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ മറുപടിയുമായി രമേശ് ചെന്നിത്തലയും രംഗത്തെത്തി. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. യുഡിഎഫ് കൂടി അക്കാര്യത്തില്‍ തീരുമാനമെടുക്കും. മാര്‍ത്തോമാ സഭയുടെ അധ്യക്ഷന്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വരും. അത് അടക്കമുള്ള കാര്യങ്ങള്‍ യുഡിഎഫ് കൂടി തീരുമാനിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. തിരുവല്ല എംഎല്‍എ മെറിറ്റ് അവാര്‍ഡ് ദാന പരിപാടിയിലായിരുന്നു സംഭവം.

