kerala Kerala kerala politics Trending

ആഭ്യന്തരമന്ത്രിയെ വേദിയില്‍ ഇരുത്തി മദ്യനയത്തില്‍ വിമര്‍ശനം ഉന്നയിച്ച് മാര്‍ത്തോമാസഭ അധ്യക്ഷന്‍

സര്‍ക്കാരിന്റെ മദ്യനയത്തെ വിമര്‍ശിച്ച് മാര്‍ത്തോമാ സഭ അധ്യക്ഷന്‍ തിയഡോഷ്യസ് മാര്‍ത്തോമ മെത്രോപ്പൊലീത്ത. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വേദിയിലിരുത്തിയായിരുന്നു വിമര്‍ശനം. മദ്യം പൂര്‍ണമായും വര്‍ജിക്കുകയാണ് സഭയുടെ ലക്ഷ്യം. ഒരുതരം ലഹരിയും സമൂഹത്തില്‍ ഉണ്ടാവാന്‍ പാടില്ല. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചത് അംഗീകരിക്കാന്‍ കഴിയില്ലെന്നും മദ്യം പൂര്‍ണമായി വര്‍ജിക്കുകയാണ് സഭയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ മറുപടിയുമായി രമേശ് ചെന്നിത്തലയും രംഗത്തെത്തി. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. യുഡിഎഫ് കൂടി അക്കാര്യത്തില്‍ തീരുമാനമെടുക്കും. മാര്‍ത്തോമാ സഭയുടെ അധ്യക്ഷന്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വരും. അത് അടക്കമുള്ള കാര്യങ്ങള്‍ യുഡിഎഫ് കൂടി തീരുമാനിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. തിരുവല്ല എംഎല്‍എ മെറിറ്റ് അവാര്‍ഡ് ദാന പരിപാടിയിലായിരുന്നു സംഭവം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!