National

UGC നെറ്റ് ചോദ്യപ്പേപ്പറിൽ പിഴവ്: ഗുരുതരമായ അക്ഷരത്തെറ്റുകളും വ്യാകരണ പിഴവുകളും; പരാതി ലഭിച്ചിട്ടില്ലെന്ന് NTA

യുജിസി നെറ്റ് ചോദ്യപ്പേപ്പറിൽ പിഴവുകളെന്ന് ആരോപണം. സോഷ്യോളജി പരീക്ഷയിലെ ചോദ്യപ്പേപ്പറിൽ പ്രമുഖ സാമൂഹ്യശാസ്ത്രജ്ഞരുടെ പേരുകൾ തെറ്റെന്ന് പരീക്ഷാർഥികൾ. ഇംഗ്ലീഷ് പരീക്ഷയിൽ 67 ചോദ്യങ്ങൾ മുൻ ചോദ്യപ്പേപ്പറുകളിൽ നിന്നാണെന്നുംപരീക്ഷാർഥികൾ ചൂണ്ടിക്കാട്ടി. പരാതി ലഭിച്ചിട്ടില്ലെന്നും പിഴവുണ്ടെങ്കിൽ പരിഹരിക്കുമെന്നാണ് എൻടിഎയുടെ പ്രതികരണം.

ഗുരുതരമായ അക്ഷരത്തെറ്റുകളും വ്യാകരണ പിഴവുകളുമുണ്ടെന്നാണ് പരാതി. ഹിന്ദി പരിഭാഷ വളരെ മോശമെന്ന് വിദ്യാർഥികൾ പറയുന്നു. Al ആയിരിക്കാം ചോദ്യപേപ്പർ തയ്യാറാക്കിയതെന്നും ചോദ്യങ്ങൾ മനസ്സിലാക്കാൻ പാടുപെട്ടെന്നും വിദ്യാർത്ഥികൾ പറയുന്നു. ഇംഗ്ലീഷ് പരീക്ഷയിലെ 150 ചോദ്യങ്ങളിൽ 67 എണ്ണം 2024-ലെ പരീക്ഷയിൽ നിന്നുള്ളവയായിരുന്നു.

സോഷ്യോളജി, സൈക്കോളജി എന്നീ വിഷയങ്ങൾ എഴുതിയ ഉദ്യോഗാർത്ഥികൾ പരീക്ഷയുടെ ഗുണനിലവാരത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയയിൽ രംഗത്തെത്തി. അക്ഷരത്തെറ്റുകൾ, ആശയക്കുഴപ്പമുണ്ടാക്കുന്ന വിവർത്തനങ്ങൾ, നിർദ്ദിഷ്ട സിലബസിൽ നിന്ന് വ്യത്യസ്തമായ ചോദ്യങ്ങൾ എന്നിവ അവർ ആരോപിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!