താനത്തിൽ ഫാമിലി സമിതിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ പ്ലസ് ടു, എസ്എസ്എൽസി, യു എസ് എസ്, എൽ എസ് എസ് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ താനത്തിൽ കുടുംബത്തിലെ പതിനഞ്ചോളം വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി. പൊതുപരീക്ഷകളിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ താനത്തിൽ കുടുംബത്തിലെ ഇളംതലമുറയിൽ പെട്ട പ്രതിഭാധനരായ വിദ്യാർഥികൾക്ക് കൊടുവള്ളി നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലുള്ള അവരുടെ വീടുകളിൽ ചെന്ന് താനത്തിൽ കുടുംബ സമിതിയുടെ മുഖ്യഭാരവാഹികളായ താനത്തിൽ മുഹമ്മദ്, മേലേടത്ത് സലീം, കെ പി അദ്നാൻ മുഹമ്മദ്, താനത്തിൽ നൗഫൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഉപഹാരങ്ങൾ സമർപ്പിച്ചത്.
താനത്തിൽ ഫാമിലി ഉന്നതവിജയികളെ അനുമോദിച്ചു

