Kerala kerala

ഓപ്പറേഷന്‍ തൂഫാന് ഗുണ്ടകളുടെ സഹായം വേണ്ട;നിയമപരമായി മുന്നോട്ട് പോയി ലഹരി മാഫിയയെ നേരിടും; കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍

കൊച്ചി: ഓപ്പറേഷന്‍ തൂഫാന് ഗുണ്ടകളുടെ സഹായം വേണ്ടെന്നും നിയമപരമായി മുന്നോട്ട് പോയി ലഹരി മാഫിയയെ നേരിടുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ ഐപിഎസ് കൊച്ചി നടന്ന ഗുണ്ടകളുടെ യോഗത്തെ കുറിച്ച് ഇതുവരെ അന്വേഷണം നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഓപ്പറേഷന്‍ തൂഫാന്റെ പേരില്‍ ക്രിമിനല്‍ കേസ് പ്രതികളെ ഉള്‍പ്പെടുത്തി കൊച്ചിയില്‍ യോഗം വിളിച്ച സംഭവത്തില്‍ വിശദീകരണവുമായി സംഘാടകര്‍ രംഗത്തെത്തി. കെ സുധാകരനെ ഞങ്ങള്‍ അങ്ങോട്ട് പോയി കണ്ടതാണെന്ന് യോഗത്തിന്റെ സംഘാടകന്‍ സുഹൈല്‍ ഷാജഹാന്‍ പറഞ്ഞു. കൊച്ചിയില്‍ ഉണ്ടെന്നറിഞ്ഞായിരുന്നു 20 പേര്‍ സുധാകരനെ കാണാന്‍ അനുവാദം ചോദിച്ചത്. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് നൂറോളം പേരെത്തി. മുമ്പ് ഗുണ്ടകളായിരുന്നു എന്ന് കരുതി ആരെയും മാറ്റി നിര്‍ത്തരുതെന്നും സുഹൈല്‍ ഷാജഹാന്‍ പറയുന്നു. എകെജി സെന്റര്‍ ആക്രമണ കേസ് പ്രതിയാണ് സുഹൈല്‍ ഷാജഹാന്‍. കള്ളത്തോക്ക് കേസിലെ പ്രതികളടക്കമാണ് കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!