Entertainment kerala Kerala Trending

‘അന്‍സിബയുടെ പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ട്, പൊലീസ് റിപ്പോര്‍ട്ട് അപൂര്‍ണം’; കോടതി

അന്‍സിബ ഹസന്റെ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ വിശദമായ അന്വേഷണം വേണമെന്ന് എറണാകുളം ഫസ്റ്റ് ക്ലാസ്സ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി. ടിനി ടോമിനെതിരെ കേസ് എടുക്കാനാകില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് അപൂര്‍ണമെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കുന്നു. ഉത്തരവിന്റെ പകര്‍പ്പ് പുറത്ത്.

ജിഹാദി അടക്കമുള്ള പരാമര്‍ശങ്ങള്‍ തമാശയ്ക്ക് വിളിച്ചത് എന്നാണ് പോലീസ് റിപ്പോര്‍ട്ട്. പ്രഥമ ദൃഷ്ട്ടിയാല്‍ ടിനി ടോം കുറ്റം ചെയ്തിട്ടുണ്ട് എന്ന് കോടതി ഉത്തരവില്‍ പറയുന്നു. നീന കുറുപ്പിന്റെ മൊഴി കേസില്‍ നിര്‍ണായകമായി. BNS173 (5) പ്രകാരം കേസ് എടുക്കാനാണ് കടവന്ത്ര പോലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പൊലീസ് തന്നോട് കാണിച്ചത് വലിയ അനീതിയാണെന്ന് അന്‍സിബ പ്രതികരിച്ചു.

ജിഹാദി എന്നടക്കം വിളിച്ച് ടിനി ടോം അതിക്ഷേപിച്ചെന്നായിരുന്നു അന്‍സിബ ഹസന്റെ പരാതി. വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ച ടിനി ടോമിനെതിരെ നടപടി ആവശ്യപ്പെട്ടാണ് അന്‍സിബ കടവന്ത്ര പോലീസിനെ സമീപിച്ചത്. എന്നാല്‍ കേസ് എടുക്കാനുള്ള തെളിവില്ലെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. പിന്നാലെ അന്‍സിബ കോടതിയെ സമീപിച്ചു. ആന്‍സിബയുടെ സ്വകാര്യ ഹര്‍ജിയില്‍ വിശദമായ വാദം കേട്ട എറണാകുളം ഫസ്റ്റ് ക്ലാസ് ജൂഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി കേസ് എടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്.

അമ്മ സംഘടനയിലെ തര്‍ക്കമാണ് കോടതി വരെ എത്തിയത്. ആരോപണങ്ങള്‍ ടിനി ടോം നിഷേധിച്ചിരുന്നു. നടി ലക്ഷ്മി പ്രിയ ശ്വേത മേനോന്‍ എന്നിവര്‍ക്കെതിരെയും അന്‍സിബ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ കേസ് എടുത്തിട്ടില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!