Kerala kerala

ഓപ്പറേഷന്‍ തൂഫാന്‍ ; 5 ഗ്രാം എംഡിഎംഎയുമായി മാവൂര്‍ സ്വദേശി പിടിയില്‍

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പദ്ധതിയായ ഓപ്പറേഷന്‍ തൂഫാന്‍ ശക്തമായി തുടരുന്നതിനിടെ കോഴിക്കോട് നഗരത്തില്‍ ഡാന്‍സാഫ് സംഘത്തിന്റെയും കസബ പോലീസിന്റെയും സംയുക്ത പരിശോധനയില്‍ 5 ഗ്രാം എംഡിഎംഎയുമായി മാവൂര്‍ സ്വദേശി പിടിയിലായി.
മാവൂര്‍ താത്തൂര്‍ സ്വദേശിയായ അബ്ദുല്‍ സലാം ആണ് അറസ്റ്റിലായത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ബലേനോ കാറില്‍ നിന്നാണ് എംഡിഎംഎ പിടിച്ചെടുത്തത്.
ഡാന്‍സാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കസബ പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് അര്‍ധരാത്രിയോടെ പുതിയറ ജംഗ്ഷനില്‍ വെച്ച് പ്രതിയെ പിടികൂടിയത്.
മാവൂരില്‍ പ്രവര്‍ത്തിക്കുന്ന ഇയാളുടെ ‘ജാസ്’ ബാര്‍ബര്‍ ഷോപ്പ് കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പ്പന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡാന്‍സാഫ് സംഘം പ്രതിയെ കുറച്ചുനാളായി നിരീക്ഷിച്ചുവരികയായിരുന്നു. തുടര്‍ന്നാണ് പരിശോധന ശക്തമാക്കി അറസ്റ്റ് രേഖപ്പെടുത്തിയത്.
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം നഗരത്തില്‍ ഡാന്‍സാഫും സിറ്റി പോലീസും സംയുക്തമായി രാപ്പകല്‍ വ്യത്യാസമില്ലാതെ ശക്തമായ നിരീക്ഷണവും പരിശോധനയും തുടരുകയാണെന്ന് പോലീസ് അറിയിച്ചു. ലഹരിമരുന്ന് കടത്തും വില്‍പ്പനയും തടയുന്നതിനുള്ള നടപടികള്‍ വരുംദിവസങ്ങളിലും കൂടുതല്‍ ശക്തമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!