Kerala Local

രണ്ടര കോടി രൂപയുടെ വികസന പദ്ധതികൾ രണ്ടു തവണകളിലായി ദമ്പതികൾ ഭരിക്കുന്ന കുന്ദമംഗലത്തെ വെളൂർ വാർഡ്

കോഴിക്കോട്: ഈ കൊറോണകാലത്ത് സംസ്ഥാനത്തെ തദ്ദേശ വാർഡുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരാനിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കുന്ദമംഗലം പഞ്ചായത്തുകളിലെ വാർഡുകളിലെ പ്രവർത്തനവും വിമർശനവും നമ്മൾ വിലയിരുത്തേണ്ടതുണ്ട്. ഇന്ന് കുന്ദമംഗലത്തെ വെളൂർ വാർഡിലെ വാർത്തകളാണ് പങ്കു വെക്കുന്നത്.

ജില്ലാ, ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, (ത്രിതല ),എം എൽ എ,എം പി, ഫണ്ടുകളുടെ സഹകരണത്തോടെ പത്തു വർഷങ്ങൾ കൊണ്ട് രണ്ടര കോടിയോളം രൂപയുടെ വികസനങ്ങൾ നടന്ന വാർഡ്. ഭർത്താവിന്റെ പാത പിന്തുടർന്ന് ഭാര്യയും. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ആരോഗ്യ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സണായ 22 ആം വാർഡ് ജനപ്രതിനിധി അസ്ബിജ സക്കീറിന്റെയും ഓട്ടോ തൊഴിലാളിയും ഇതേ വാർഡിലെ മുൻ ജനപ്രതിനിധിയായ ഭർത്താവ് സക്കീറിന്റെയും വികസന നേട്ടങ്ങൾ നിരവധിയാണ്.

2010 മുതൽ 2015 വരെയുള്ള കാലയളവിലായി യു ഡി എഫ് സ്ഥാനാർഥി സക്കീറിനെ ജനങ്ങൾ വിശ്വാസ്യതയോടെ അധികാരത്തിലേറ്റി. തന്റെ പ്രവർത്തനങ്ങൾ കൊണ്ട് വലിയ രീതിയിലുള്ള സ്വീകാര്യത ഈ ഓട്ടോ തൊഴിലാളിയ്ക്ക് ലഭിച്ചു. 700 ഓളം കുടുംബങ്ങൾ താമസിക്കുന്ന തന്റെ വാർഡിൽ നിരവധി നേട്ടങ്ങൾ കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചു. ഇതിന്റെ തുടർച്ചയെന്നോണം കഴിഞ്ഞ തവണ സംവരണത്തെ തുടർന്ന് ഭാര്യയെ വാർഡിൽ മത്സരാർത്ഥിയാക്കി. അസ്ബിജ വമ്പൻ ഭൂരിപക്ഷത്തോടെ വിജയിച്ച് ജനപ്രതിനിധിയായി. യഥാർത്ഥത്തിൽ വിജയിച്ചത് പാർട്ടിക്കൊപ്പം സക്കീർ തന്നെയാണ്. സക്കീറിന്റെ അഞ്ചു വർഷത്തെ നേട്ടങ്ങൾ ഭാര്യയ്ക്ക് ഗുണം ചെയ്തു.

നിലവിൽ ഭർത്താവിന്റെ പൂർണ പിന്തുണയോടെ വികസന പാതകൾ പിന്തുടരുകയാണ് അസ്ബിജ. ഇരുപേരും ചേർന്ന് 10 വർഷത്തെ കാലയളവിൽ വാർഡിലെ ഭൂരിഭാഗം റോഡുകളുടെയും അറ്റകുറ്റ പണികൾ പൂർത്തീകരിച്ചു. കുടിവെള്ള ക്ഷാമം വലിയ തോതിൽ അനുഭവിക്കുന്ന വാർഡിലെ വിവിധ ഭാഗങ്ങളിൽ നാലോളം കുടിവെള്ള പദ്ധതികൾ പൂർത്തീകരിച്ചു. അഞ്ചാമതൊന്നു മേത്തല വടക്കയിൽ പൂർത്തീകരിക്കാനിരിക്കുന്നു. സ്വന്തമായി കെട്ടിടമില്ലാതെ പ്രവർത്തിച്ചിരുന്ന രണ്ടു അംഗനവാടികൾക്ക് പുതിയ കെട്ടിടം സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് പഞ്ചായത്ത് ഭരണ സമിതിയുടെ പിന്തുണയോടെ നിർമ്മിച്ചു നൽകി. ഇന്ന് അടച്ചുറപ്പുള്ള മുറിയിൽ കുഞ്ഞുങ്ങൾ സുരക്ഷിതരാണ്.

താളിക്കുണ്ട് ഭാഗത്തായി പൂനൂർ പുഴയുടെ സംരക്ഷണവുമായി ബദ്ധപ്പെട്ട് ബയോ പാർക്ക് നിർമ്മാണത്തിന് തുടക്കം കുറിച്ചു കഴിഞ്ഞു. ആദ്യ ഘട്ടത്തിൽ ഭിത്തി കെട്ടി ഗ്രിൽ വെച്ചു. കഴിഞ്ഞ തവണ മണ്ണൊലിപ്പ് തടയാനുള്ള പ്രവർത്തനം നടത്തിയിരുന്നു. ഒപ്പം പുഴയുടെ തീരത്തായി നിരവധി മര തൈകളും നട്ടു പിടിപ്പിച്ചിട്ടുണ്ട്. ഈ വിഷയത്തിലും മറ്റു കാര്യങ്ങളിലും വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രവർത്തനം ഏറെ സഹായകരമായെന്ന് ദമ്പതികൾ പറയുന്നു. പരിസ്ഥിതി സംരക്ഷിച്ചു കൊണ്ട് ജനങ്ങൾക്ക് ഉപകാരപ്രദമായ ഇത്തരം പദ്ധതികൾ അഭിനന്ദനാർഹമാണ്.

ഗ്രാമദീപം പദ്ധതിയുമായി മെമ്പർ അസ്ബിജ സക്കീർ ഹുസൈൻ 2019/20 വാർഷിക പദ്ധതിയിൽ 2,50000 രൂപ വകയിരുത്തികൊണ്ട് വാർഡിലെ മുഴുവൻ സ്ട്രീറ്റ് ലൈറ്റുകളും എൽ ഇ ഡി ലൈറ്റുകളാക്കി മാറ്റിസ്ഥാപിക്കുന്ന മനസിലെ ഒരു സ്വപ്നപദ്ധതിക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. സർക്കാർ അംഗീകാരമുള്ള കെൽ എന്ന കമ്പനിയാണ് പ്രവർത്തി ഏറ്റെടുത്തിരിക്കുന്നത്. കാലാവസ്ഥ അനുകൂലമായാൽ ഒരാഴ്ചക്കുള്ളിൽ പണി പൂർത്തീകരിക്കാൻ സാധിക്കുമെന്ന് അസ്ബിജ പറയുന്നു. ഇങ്ങനെ വലിയ രീതിയിലുള്ള ഇടപെടലുകൾ 10 വർഷത്തിനുള്ളിൽ നടത്തി വരുന്നു.

അംഗീകാരം ലഭിച്ച 33 ലക്ഷത്തോളം രൂപയുടെ പദ്ധതികൾ നിലവിൽ നടത്തേണ്ടതായുണ്ട്. കോവിഡ് സാഹചര്യത്തിൽ പ്രവർത്തനം താൽക്കാലികമായി നിർത്തി വെക്കുകയായിരുന്നു. അടുത്ത് തന്നെ അവ പുനഃരാരംഭിക്കും. ഇങ്ങനെ മാതൃകാപരമായ ഒരു വാർഡാക്കി മാറ്റാൻ തന്നെയാണ് ദമ്പതികളുടെ ശ്രമം.

ജനപ്രതിനിധിയായ ഭാര്യക്ക് ഭർത്താവ് നൽകിയ ഉപദേശം ഒന്ന് മാത്രമായിരുന്നു. നമ്മൾ ബുദ്ധിമുട്ടിയാലും നമ്മൾ ജനങ്ങളെ സഹായിക്കുക. അസ്ബിജ ആ വാക്കുകൾ കൃത്യമായി പാലിച്ചു പോരുന്നു. സാമൂഹിക പ്രവർത്തനങ്ങളിൽ നിന്നും കടക്കാരനായി എന്നല്ലാതെ ഇതു വരെ സാമ്പത്തികമായി നേട്ടത്തിന് ശ്രമിച്ചിട്ടില്ല. വരുമാന മാർഗം ഇപ്പോഴും ഓട്ടോ തന്നെയാണ്. ജാതിമത രാഷ്ട്രീയ ഭേദമന്യേ വാർഡിലെ മുഴുവൻ ജനങ്ങളുടെയും ക്ഷേമം ഉറപ്പു വരുത്താൻ സാധിച്ചിട്ടുണ്ട്. ഇനിയും പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും ഇരുപേരും പറയുന്നു. ഇനിയും മത്സരിക്കുമോ എന്ന ചോദ്യത്തിന്. ഞങ്ങളല്ല പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും നേരത്തെ അങ്ങനെയെടുത്ത തീരുമാനങ്ങളാണ് ഞങ്ങളെ ജനപ്രതിനിധികളാക്കിയതെന്നും സക്കീർ കൂട്ടി ചേർത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!