kerala Kerala kerala politics

വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവില്‍ യൂടേണ്‍; തീരുമാനം യുഡിഎഫിന് വിട്ട് മുഖ്യമന്ത്രി

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്. മദ്യനയം UDF ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു. മുന്നണി വേണ്ടെന്ന് പറഞ്ഞാല്‍ വീര്യം കുറഞ്ഞ മദ്യം വില്‍ക്കില്ല. UDF അനുവദിച്ചാല്‍ പ്രഖ്യാപിച്ച നികുതിയില്‍ വില്‍ക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
ഇത് മൂന്നാം തവണയാണ് സര്‍ക്കാര്‍ യു ടേണ്‍ അടിക്കുന്നത്. ബന്ധു നിയമനത്തിലും പ്ലീഡര്‍ നിയമനത്തിലും നേരത്തെ യൂ ടേണ്‍ നടത്തിയിരുന്നു.

ബക്കാഡി കമ്പനിയുമായി ആദ്യമായി സംസാരിച്ചത് എം വി ഗോവിന്ദന്‍ എക്‌സൈസ് മന്ത്രി ആയിരുന്നപ്പോഴെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. വീര്യം കുറഞ്ഞ മദ്യത്തില്‍ നടപടി തുടങ്ങിയത് രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്താണ്. ബക്കാര്‍ഡിയുമായി ആര് സംസാരിച്ചിട്ടാണ് നടപടി തുടങ്ങിയത്. വിദേശ മദ്യ ചട്ടത്തില്‍ അമെന്‍ഡ്‌മെന്റ് വരുത്തിയത് ഇടതു സര്‍ക്കാര്‍. വീര്യം കുറഞ്ഞ മദ്യ ഉത്പന്നങ്ങളുടെ ഇതര സംസ്ഥാനങ്ങളിലെ നികുതിയും പരിശോധിച്ചാണ് നികുതി കുറച്ചത്. കേരളത്തിലായിരുന്നു ഏറ്റവും കൂടുതല്‍ മുഖ്യമന്ത്രി പറഞ്ഞു.

എം വി ഗോവിന്ദന്‍ എക്‌സൈസ് മന്ത്രി ആയിരുന്ന കാലത്താണ് വീര്യം കുറഞ്ഞ മദ്യത്തിന് വ്യക്തമായ വിശദീകരണം നല്‍കാന്‍ നിര്‍ദേശം നല്‍കിയത്. വിദേശമദ്യ ചട്ടത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വീര്യം കുറഞ്ഞ മദ്യത്തിനായി ഭേദഗതി വരുത്തിഎന്നും അദ്ദേഹം പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!