ചെന്നൈ: ചെപ്പോക്ക് നിയമസഭ മണ്ഡലം സിനിമ നിർമ്മാതാവും, എംഎൽഎയും , ഡിഎംകെ നേതാവുമായ ജെ അൻപഴകൻ (62) കോവിഡ് ബാധയെ തുടർന്ന് മരണമടഞ്ഞു. രാജ്യത്ത് ആദ്യമായാണ് ഒരു ജനപ്രതിനിധി കോവിഡ് ബാധിച്ച് മരിക്കുന്നത് .
വെൻറിലേറ്ററിന്റെ സഹായത്താലാണ് ജീവൻ നിലനിർത്തിയിരുന്നത്. ജൂൺ 2നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസ തടസം അനുഭവപ്പെട്ട ഇദ്ദേഹത്തിന്റെ സ്രവം പിന്നീട് പരിശോധനയ്ക്ക് അയക്കുകയായിരുന്നു. തുടർന്ന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
വൃക്കസംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു ഇദ്ദേഹത്തിന്. ചെന്നൈ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മെഡിക്കൽ സെൻററിൽ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ അദ്ദേഹം ഏർപ്പെട്ടിരുന്നു.

