വി ഡി സതീശന് സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം മോശമെന്ന വിലയിരുത്തിയ ധവള പത്രം പുറത്തിറക്കിയതിന് പിന്നാലെ വരുമാന വര്‍ധനയ്ക്കുള്ള നടപടികള്‍ ബജറ്റില്‍ പ്രതീക്ഷിക്കുന്നു.
സംസ്ഥാനത്ത് പുതിയതായി രണ്ട് മെഡിക്കല്‍ കോളജുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശന്. തിരുവനന്തപുരത്തും ഹരിപ്പാടും പുതിയ മെഡിക്കല്‍ കോളജ് സ്ഥാപിക്കും.
റബ്ബറിന്റെ താങ്ങു വില 250 രൂപയായി ഉയര്‍ത്തും
കാര്‍ഷിക മേഖലയ്ക്ക് 1534.98 കോടി
തദേശസ്വയംഭരണ മേഖലക്ക് 127 കോടി
മൃഗസംരക്ഷണ മേഖലയ്ക്ക് 258.8 കോടി
മത്സ്യ മേഖലയ്ക്ക് 50 കോടി രൂപ
തിരുവനന്തപുരം കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി ഈ സര്‍ക്കാര്‍ നടപ്പിലാക്കും. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 20 കോടി
പ്രവാസികളുടെ ക്ഷേമത്തിന് പ്രത്യേക പദ്ധതി
പ്രവാസികളുടെ ക്ഷേമത്തിന് പ്രത്യേക പദ്ധതി. പ്രവാസി ഇന്‍വെസ്റ്റ് മെന്റ്ഫണ്ട് രൂപീകരിക്കും. ഇന്‍വെസ്റ്റ്മെന്റ് ഇക്കോണമി ആയി മാറണം. പ്രവാസികള്‍ നിക്ഷേപകരാകണം. ഭാവിയിലെ കേരള വികസനത്തിന് പണം അയക്കല്‍ മാത്രം മതിയാവില്ല.
സൗജന്യ ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കും. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി
മലബാറില്‍ ഫുട്ബോള്‍ സ്റ്റേഡിയം നിര്‍മ്മിക്കും. 50 കോടി രൂപ വകയിരുത്തുന്നു
നിക്ഷേപകരെ പരമാവധി പ്രോത്സാഹിപ്പിക്കാന്‍ UDF സര്‍ക്കാര്‍. സ്പെഷ്യല്‍ ഇന്‍വെസ്റ്റ്മെന്റ് സോണ്‍ കൊണ്ട് വരും
സമഗ്രമായ ലാന്‍ഡ് മാനേജ്മെന്റ് നയം രൂപീകരിക്കും
ലാന്‍ഡ് ബാങ്ക് സൃഷ്ടിക്കും. ആവശ്യമായ നിയമനിര്‍മ്മാണം നടത്തും. ഭൂമി പരിവര്‍ത്തനം സുതാര്യമാക്കും. ഭൂനിയമങ്ങള്‍ കാലാനുസൃതമായി പരിഷ്കരിക്കും

