Trending

അന്‍സിബ ഹസന്‍റെ പരാതി: ടിനി ടോമിന്‍റെ മൊഴിയെടുത്തു

കൊച്ചി: നടി അന്‍സിബ ഹസന്‍റെ പരാതിയില്‍ ആരോപണ വിധേയനായ നടൻ ടിനി ടോമിന്‍റെ മൊഴിയെടുത്തു. പ്രാഥമികാന്വേഷണം നടത്തുന്ന കടവന്ത്ര പൊലീസാണ് നടന്റെ മൊഴിയെടുത്തത്. മതപരമായി അധിക്ഷേപിച്ചുവെന്ന അന്‍സിബയുടെ ആരോപണം ടിനി ടോം നിഷേധിച്ചുവെന്നാണ് വിവരം. അമ്മ പ്രസിഡന്‍റ് ശ്വേതാ മേനോന്‍റെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.

ടിനി ടോം സ്ത്രീത്വത്തെ അപമാനിച്ചുവെന്നും തന്നെ മതപരമായി അധിക്ഷേപിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് അന്‍സിബ പൊലീസില്‍ പരാതി നല്‍കിയത്. അന്‍സിബയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് ആരോപണവിധേയനായ ടിനി ടോമിന്‍റെ മൊഴിയെടുത്തത്. മതപരമായി അധിക്ഷേപിച്ചുവെന്ന അന്‍സിബയുടെ ആരോപണം നിഷേധിച്ച ടിനി ടോം തനിക്കെതിരായ പരാതിക്കുപിന്നില്‍ വ്യക്തിവൈരാഗ്യമാണെന്നും പൊലീസിന് മൊഴി നല്‍കിയതായാണ് വിവരം.

ഇതിനിടെ പൊലീസ് അമ്മ പ്രസിഡന്‍റ് ശ്വേതാ മേനോന്‍റെയും മൊഴിയടുത്തു. നേരത്തെ നടി നീനാ കുറിപ്പിന്‍റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. 

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!