Trending

മുള്ളൻപന്നി കുറുകെ ചാടി, വിവാഹസംഘം സഞ്ചരിച്ച ഓട്ടോ മറിഞ്ഞ് അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം

കോഴിക്കോട്: തൂണേരിക്ക് സമീപം മുള്ളൻപന്നി റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. നരിപ്പറ്റ സ്വദേശി രജിലേഷ് (38) ആണ് അപകടത്തിൽ മരിച്ചത്. കുടുംബത്തോടൊപ്പം ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം ഭാര്യ സൗമ്യയും രണ്ട് മക്കളുമായി ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു രജിലേഷ്. ബാലവാടി സ്റ്റോപ്പിന് സമീപം വെച്ച് പെട്ടെന്ന് റോഡ് മുറിച്ചുകടന്ന മുള്ളൻപന്നിയുടെ ദേഹത്ത് ഇടിക്കാതിരിക്കാൻ വാഹനം പെട്ടെന്ന് വെട്ടിച്ചപ്പോഴാണ് നിയന്ത്രണം നഷ്ടമായി ഓട്ടോ മറിഞ്ഞത്. വണ്ടി മറിഞ്ഞ് റോഡിലേക്ക് തലയിടിച്ചു വീണ രജിലേഷിനെ ഉടൻ തന്നെ മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ കാലിന് പരിക്കേറ്റ ഭാര്യ സൗമ്യ നിലവിൽ ചികിത്സയിലാണ്. ഒപ്പമുണ്ടായിരുന്ന മക്കൾ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!