കാരന്തൂർ : സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരെയും അശരണരേയും ചേർത്തുപിടിച്ച സേവന പ്രവർത്തനങ്ങളിൽ നിരതരാവുന്ന മർകസ് ഐടിഐ മറ്റുള്ളവർക്ക് മാതൃകയാണെന്ന് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി വി സംജിത്ത് പ്രസ്താവിച്ചു.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മർകസ് ഐടിഐയിൽ സംഘടിപ്പിച്ച പ്രതിജ്ഞാ സംഗമവും ഫലവൃക്ഷതൈ നടൽ ഉൽഘാടനവും അദ്ദേഹം നിർവ്വഹിച്ചു. ചടങ്ങിൽ ഐടിഐ പ്രിൻസിപ്പൽ എൻ.മുഹമ്മദലി അധ്യക്ഷത വഹിച്ചു. അബ്ദുറഹിമാൻ കുട്ടി, സജീവ് കുമാർ എം, അബ്ദുൽ അസീസ് സഖാഫി, ഇറാഷ് വി കെ, ഇബ്രാഹിം, ഷിജാസ് അഹമ്മദ് , ദിപിൻലാൽ, അനുപമ, ഷമീർ പി കെ, ജ്യോതിഷ്.സി.കെ തുടങ്ങിയവർ സംബന്ധിച്ചു.
മർകസ് ഐടിഐയിൽ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു

