Kerala kerala Local

പാലക്കാട്ട് നായയെ കൊന്ന് കുടിവെള്ള ടാങ്കിലിട്ടു; ജഡത്തിന് ഒരാഴ്ചയോളം പഴക്കം

പാലക്കാട്: കണ്ണാടിയില്‍ കുടിവെള്ള ടാങ്കില്‍ അഴുകിയ നിലയിലുള്ള നായയുടെ ജഡം കണ്ടെത്തി. വെള്ളത്തില്‍ നിന്ന് രൂക്ഷഗന്ധം വന്നതോടെയാണ് ടാങ്ക് തുറന്ന് പ്രദേശവാസികള്‍ പരിശോധിച്ചത്. സംഭവത്തില്‍ നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. ഇരുപതോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന കുടിവെള്ള ടാങ്കാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് വിതരണം ചെയ്യുന്ന വെള്ളത്തിന് രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ടോടെ പൈപ്പിലൂടെ പുഴുക്കള്‍ വരാന്‍ തുടങ്ങിയതോടെയാണ് നാട്ടുകാര്‍ ടാങ്ക് തുറന്ന് പരിശോധന നടത്തിയത്. ഒരു സ്വകാര്യ വ്യക്തി പൊതുജനങ്ങള്‍ക്കായി സ്ഥാപിച്ച ഈ ടാങ്ക് എപ്പോഴും കൃത്യമായി അടച്ചുപൂട്ടാറുള്ളതാണെന്നും, അതിനാല്‍ നായ അബദ്ധത്തില്‍ വീഴാന്‍ യാതൊരു സാധ്യതയുമില്ലെന്നും നാട്ടുകാര്‍ പറയുന്നു. കുടിവെള്ള ടാങ്കിന് തെട്ടടുത്ത് ഉള്ള ക്ഷേത്രത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്കും , പായസം വെക്കുന്നതിനും ഈ ടാങ്കിലെ വെള്ളമാണ് ഉപയോഗിക്കാറുള്ളത്.

സംഭവത്തില്‍ പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജഡത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ നായയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമേ മരണകാരണത്തില്‍ വ്യക്തത വരികയുള്ളൂ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!