Trending

എംഡിഎംഎ യുമായി മൂഴിക്കൽ സ്വദേശി പന്നിയങ്കര പോലീസിന്റെപിടിയിൽ

കോഴിക്കോട് : കണ്ണഞ്ചേരി റെയിൽവേ അണ്ടർ പാർസിന് സമീപത്ത് വെച്ച് വിൽപ്പനയ്ക്കായി സൂക്ഷിച്ച 5.202 ഗ്രാം എം.ഡി.എം.എ യും, എം.ഡി.എം.എ വിൽപ്പന നടത്തിയതിലൂടെ ലഭിച്ച 64,000/- രൂപയും സഹിതം കോഴിക്കോട് മൂഴിക്കൽ സ്വദേശി കോരകുന്നുമ്മൽ വീട്ടിൽ മുഹമ്മദ് അസ്ലം (32 വയസ്സ്) നെ ( ഇപ്പോൾ താമസം കബീറിന്റെ ഉടമസ്ഥതയിലുള്ള കല്ലായ് കുറുങ്ങോട്ട് വിട്ടിൽ വാടകയ്ക്ക്) പന്നിയങ്കര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പന്നിയങ്കര പോലീസ് പിടികൂടി.
01.06.2026 തിയ്യതി രാത്രി പന്നിയങ്കര പോലീസിന്റെ പട്രോളിങ് ഡ്യൂട്ടിക്കിടയില്‍ കണ്ണഞ്ചേരി ഗ്രാൻഡ് ബേക്കറിക്ക് സമീപമുള്ള ബെസ്റ്റ് കണ്ണഞ്ചേരി റെയിൽവേ അണ്ടർ പാർസിന് സമീപം എത്തിയപ്പോള്‍ റോഡിന് ഓരം ചേർന്ന് നിർത്തിയിട്ട് KL-12-J-0164 യമഹ മോട്ടോർ സൈക്കിളിൽ നിന്നും പോലീസിനെ കണ്ട് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് തടഞ്ഞുവെച്ച് ചോദ്യം ചെയ്തതില്‍ പ്രതി പരിഭ്രമിക്കുകയും, പോലീസ് വാഹനവും, പ്രതിയെയും പരിശോധിച്ചതില്‍ നിന്നും പ്രതിയുടെ പാന്റെിന്റെ പോക്കറ്റില്‍ നിന്നും മാരക മയക്കു മരുന്നായ എം.ഡി.എം.എ യും, മയക്കുമരുന്ന് വിറ്റു കിട്ടിയ 64000 രൂപയും പോലീസ് കണ്ടെടുക്കുകയായിരുന്നു.
കോഴിക്കോട് വലിയങ്ങാടി കേന്ദ്രീകരിച്ച് എം.ഡി.എം.എ എത്തിക്കുന്ന മൊത്തവിതരണക്കാരിൽ നിന്ന് പ്രതി വലിയ അളവിൽ എം.ഡി.എം.എ വാങ്ങിച്ച് ഒരു ഗ്രാമിന്റെയും, രണ്ട് ഗ്രാമിന്റെയും പാക്കറ്റുകളാക്കി കണ്ണഞ്ചേരി, വട്ടക്കിണർ, ആർട്സ് കോളേജ് പരിസരം, രാമനാട്ടുകര, ഫറോക്ക് തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് യുവാക്കൾക്കും, വിദ്യാർത്ഥികൾക്കും, അന്യസംസ്ഥാന തൊഴിലാളികൾക്കും മറ്റും ചില്ലറ വിൽപ്പന നടത്തുന്നതാണ് പ്രതിയുടെ രീതി. സ്ഥിരമായി ലഹരിമരുന്നു ഉപയോഗിക്കുന്ന പ്രതി സ്വയം ഉപയോഗത്തിനുള്ള മയക്കുമരുന്നിന്റെ പണവും ഈ കച്ചവടത്തിലൂടെയാണ് കണ്ടെത്തിയിരുന്നത്. പ്രതിയുടെ ഫോണുകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചു വരികയാണെന്നും, പ്രതി ആരിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങുന്നതെന്നും, ആർക്കെല്ലാമാണ് വിൽക്കുന്നതെന്നും നിരീക്ഷിച്ചു വരികയാണെന്നും പൊലീസിന് പറഞ്ഞു. പന്നിയങ്കര പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ അമൽ ജോയ്, അസിസ്റ്റന്റെ് സബ് ഇൻസ്പെക്ടർമാരായ സുനിൽ, ഗിരീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ദിലീപ്. ടി.പി, ശ്രീനാഥ്, മൻഷിദ്, വൈഷ്ണവ്, സിവിൽ പോലീസ് ഓഫീസർ രമ്യ, ഹോം ഗാർഡ് ലിജീഷ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!