കോഴിക്കോട്: അത്താണിയിൽ വീട്ടിലെ ഡൈനിങ് ടേബിളിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു. അത്താണി സ്വദേശിയായ സുബിന്റെ മകൾ അലംകൃതയാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് കുട്ടി കളിക്കുന്നതിനിടെ ടേബിളിൽ നിന്ന് താഴേക്ക് വീണത്. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു.
ഡൈനിംഗ് ടേബിളിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന 3 വയസുകാരി മരിച്ചു

