Kerala kerala

നീതി കിട്ടുമോ? അട്ടപ്പാടി മധു വധക്കേസില്‍ വിധി ഇന്ന്

അട്ടപ്പാടി മധു കൊലപാതകക്കേസിലെ അപ്പീല്‍ ഹര്‍ജികളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ശിക്ഷാവിധിക്കെതിരെ പ്രതികളും, ശിക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഡിവിഷന്‍ ബഞ്ച് വിധി പറയുക. 15 പ്രതികളും ഇന്ന് നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജയിലിലുള്ള 12 പ്രതികളെയും അധികൃതര്‍ ഹാജരാക്കും.

പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലിലെ ആവശ്യം.
വിചാരണക്കോടതി വെറുതെ വിട്ട മൂന്ന് പ്രതികളെ ശിക്ഷിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്നു.
കുറ്റവിമുക്തരാക്കണം എന്നാണ് വിചാരണക്കോടതി ശിക്ഷിച്ച പ്രതികളുടെ ആവശ്യം.

2018 ഫെബ്രുവരി 22നാണ് മോഷണക്കുറ്റം ആരോപിച്ചുള്ള മര്‍ദനത്തെ തുടര്‍ന്ന് അട്ടപ്പാടിയില്‍ മധു കൊല്ലപ്പെട്ടത്.
കുറ്റക്കാരാണെന്ന് കണ്ടെത്തിയ 14 പ്രതികളില്‍ 13 പേര്‍ക്കും ഏഴുവര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയുമായിരുന്നു പ്രത്യേക കോടതി ശിക്ഷ വിധിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!