Trending

മിൽമ പാൽ വില ലിറ്ററിന് 4 രൂപ വർദ്ധിപ്പിച്ചു; പുതിയ നിരക്ക് ജൂൺ ഒന്ന് മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർധന പ്രാബല്യത്തിൽ വരിക ജൂൺ ഒന്നുമുതൽ. വില വർധനവ് ചർച്ച ചെയ്യുന്നതിനായി ഇന്ന് ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനമായത്. മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് പുതിയ തീരുമാനം. പാലിന് ലിറ്ററിന് നാല് രൂപ വർധിപ്പിച്ച് 56 രൂപയാക്കാനാണ് നിലവിലെ തീരുമാനം.

വില വർധനവിന് നേരത്തെ തന്നെ സർക്കാർ അംഗീകാരം നൽകിയിരുന്നതാണ്. വർധിപ്പിക്കുന്ന തുകയിൽ 3.33 രൂപ കർഷകന് നേരിട്ട് ലഭിക്കുന്ന രീതിയിലാണ് പുതിയ ക്രമീകരണം. ഏറെ നാളത്തെ ചർച്ചകൾക്ക് ശേഷമാണ് മിൽമ പാലിൻ്റെ വില വർധിപ്പിക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ ചേർന്ന യോഗത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം വില വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു.

പാൽ വില കൂടുന്നതോടെ മിൽമയുടെ പാലിതര ഉൽപന്നങ്ങൾക്കും ആനുപാതികമായി വില വർധിക്കും. പാലിതര ഉൽപ്പന്നങ്ങളുടെ വിലവർധനയിൽ ഉചിതമായ തീരുമാനം സ്വീകരിക്കാൻ എംഡിയെ നിയോഗിച്ചെന്നും മിൽമ വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!