ന്യൂഡൽഹി: അഞ്ച് രാജ്യങ്ങളിലേക്കുള്ള വിദേശ സന്ദർശനത്തിൻ്റെ ഭാഗമായി നെതർലൻഡ് സന്ദർശനം പൂർത്തിയാക്കി മോദി സ്വീഡനിലേക്ക് യാത്ര തിരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര, സാങ്കേതിക, പ്രതിരോധ ബന്ധങ്ങൾ മെച്ചപ്പെടുത്തുകയെന്നതാണ് ലക്ഷ്യം. നെതർലൻഡ് സന്ദശനവേളയിൽ ഹരിത ഊർജം, പ്രതിരോധം, വാട്ടർ മാനേജ്മെൻ്റ്, സാങ്കേതിക വിദ്യ എന്നി മേഖലകളിൽ സഹകരണം ശക്തമാക്കാൻ ഇരുനേതാക്കളും ധാരണയിലെത്തി.
ഹേഗിലെ കൊട്ടാരത്തിൽ രാജാവ് വില്യം-അലക്സാണ്ടറും രാജ്ഞി മാക്സിമയും പ്രധാനമന്ത്രിക്ക് വിരുന്നൊരുക്കി. നെതർലൻഡ് സന്ദർശനത്തിനിടെ നിർണായക കരാറുകളിൽ മോദി ഒപ്പിട്ടതായാണ് വിവരം. നെതർലൻഡ് സന്ദർശനം പൂർത്തിയാക്കി ഇന്നാണ് പ്രധാനമന്ത്രി സ്വീഡനിലെത്തിയത്. സ്വീഡിഷ് പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് സന്ദർശനം നടത്തുന്നത്.
2018ന് ശേഷം ആദ്യമായിട്ടാണ് പ്രധാനമന്ത്രി സ്വീഡനിലെത്തുന്നത്. സ്വീഡൻ പ്രധാനമന്ത്രി ക്രിസേറ്റഴ്സണുമായുള്ള കൂടിക്കാഴ്ചയിൽ വ്യാപാരം, നിക്ഷേപം, സ്റ്റാർട്ടപ്പുകൾ, പ്രതിരോധം, ബഹിരാകാശ സഹകരണം എന്നിവ ചർച്ച ചെയ്യും. 60 പ്രമുഖ യൂറോപ്യൻ സിഇഒമാർ ഉൾപ്പെടുന്ന യൂറോപ്യൻ റൗണ്ട് ടേബിൾ ഫോർ ഇൻസ്ട്രിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

