ന്യൂഡൽഹി: ഹൈക്കമാൻഡ് തീരുമാനത്തിൽ താൻ പൂർണ്ണ സംതൃപ്തനാണെന്നും നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി. “പാർട്ടിയാണ് എനിക്ക് എല്ലാം, വ്യക്തിയേക്കാൾ വലുത് പാർട്ടിയും ജനങ്ങളുമാണ്” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി വി ഡി സതീശനെ അഭിനന്ദിച്ച കെ സി പാർട്ടിയുടെ ഐക്യത്തിനാണ് മുൻഗണനയെന്നും ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

