Trending

ഡിജിറ്റൽ സർവേയ്ക്ക് പോയ ഏഴം​ഗ റവന്യു വനം വകുപ്പ് സംഘത്തെ കാണാതായി

കോഴിക്കോട്: പൂഴിത്തോട് ഡിജിറ്റൽ സർവെയ്ക്ക് പോയ ഉദ്യോഗസ്ഥ സംഘത്തെ കാണാതായി. ഏഴംഗ റവന്യു, വനം വകുപ്പ് സംഘത്തെയാണ് കാണാതായത്. ബുധനാഴ്ചയാണ് വനമേഖലയോട് ചേർന്ന കരിങ്കണ്ണി ഭാഗത്തേക്ക് സർവെയ്ക്ക് പോയത്. വനം വകുപ്പ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡി എഫ് ഒ പറഞ്ഞു.

ഡിജിറ്റൽ സർവേയ്ക്കായി നാല് സർവേ ഉദ്യോ​ഗസഥരും മൂന്ന് വനം വകുപ്പ് വാച്ചർമാരും ഇന്നെലെ വൈകീട്ടാണ് കരിങ്കണ്ണി ഭാ​ഗത്തേക്ക് പോയത്. എന്നാൽ നേരം ഏറെ വൈകിയിട്ടും ബേസ് ക്യാമ്പിലേക്ക് എത്താത്തതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. അരുൺ ,ഭരത്, പ്രശാന്ത്, അഖിൽ, രവി, ബാലൻ, ഷാരോൺ എന്നിവരടങ്ങുന്ന സംഘത്തെയാണ് കാണാതായിരിക്കുന്നത്.

വൈകുന്നേരം ഡി എഫ് ഒ യുമായി സംസാരിച്ച ഇവർ വഴി മനസിലാകുന്നില്ലെന്നും സുരക്ഷിതമായി ഒടിരടത്ത് ഇരിക്കുകയാണെന്നും അറിയിച്ചിരുന്നതായും വിവരമുണ്ട്. കരിങ്കണ്ണി ചൂതപ്പാറയിലെ ബേസ് ക്യാമ്പിലാണ് സംഘം എത്തേണ്ടിയിരുന്നത്. ഇന്ന് രാവിലെ ഏഴ് മണിയോടെ തിരച്ചിൽ ആരംഭിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!