Kerala

‘ഹൈക്കമാൻഡൊക്കെ വെറും ലോ കമാൻഡ്’; കോൺഗ്രസ് മുഖ്യമന്ത്രി ചർച്ചയിൽ പരിഹാസവുമായി കെ സുരേന്ദ്രൻ

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ പരിഹാസവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. ഹൈക്കമാൻഡ് ഒക്കെ വെറും ലോ കമാൻഡ് എന്ന് പരിഹാസം. മുഖ്യമന്ത്രിയെ ലീഗ് തീരുമാനിക്കും എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രിയെ ബഹുമാന്യനായ പാണക്കാട് തങ്ങളദ്ദേഹം തീരുമാനിക്കും. ഇനിയങ്ങോട്ട് അഞ്ചുവർഷവും ഇതു തന്നെ ഗതി. കാത്തിരുന്നു കാണാമെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിന് 46 MLAമാരുടെ പിന്തുണ ലഭിച്ചു. കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന എംഎല്‍എമാരുടെ കൂടിക്കാഴ്ച പൂർത്തിയായി. 8 പേർ രമേശ് ചെന്നിത്തലയുടെ പേര് നിർദ്ദേശിച്ചു. വി.ഡി സതീശനെ പിന്തുണച്ചത് 6 പേർ മാത്രമായിരുന്നു. 3 പേർ ഹൈക്കമാൻഡിൻ്റെ തീരുമാനം അംഗീകരിക്കുമെന്ന് അറിയിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് തന്നെ അനുകൂലിക്കുന്ന എംഎൽഎമാരോട് കെസി വേണുഗോപാലും വ്യക്തമാക്കി.

കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്

ഹൈക്കമാൻഡൊക്കെ വെറും ലോ കമാൻഡ്. നടപടിക്രമങ്ങളെല്ലാം പ്രഹസനം. മുഖ്യമന്ത്രിയെ ബഹുമാന്യനായ പാണക്കാട് തങ്ങളദ്ദേഹം തീരുമാനിക്കും. ഇനിയങ്ങോട്ട് അഞ്ചുവർഷവും ഇതു തന്നെ ഗതി. കാത്തിരുന്നു കാണാം…

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!