കേരളത്തിലെ പട്ടികവര്‍ഗ വിഭാഗത്തിലെ പിവിടിജി കുടുംബങ്ങളുടെ വിവരശേഖരണം മെയ് 14 വരെ നടക്കും. പട്ടികവര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന സര്‍വേയില്‍ ഉള്‍പ്പെടുത്തുന്നതിനായി ജില്ലയിലെ പി.വി.ടി.ജി കുടുംബങ്ങള്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസുമായോ (ഫോണ്‍: 0495 2376364, 9496070340) താമരശ്ശേരി മിനി സിവില്‍ സ്റ്റേഷനിലെ കോടഞ്ചേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുമായോ (9496070370), പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ബില്‍ഡിങ്ങിലുള്ള പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് (9744233620) എന്നിവയുമായോ ബന്ധപ്പെടണം.
പിവിടിജി കുടുംബങ്ങളുടെ വിവരശേഖരണം മെയ് 14 വരെ

