Kerala

മരുന്നുകളോട് അനുകൂലമായി പ്രതികരിക്കുന്നു; പാമ്പുകടിയേറ്റ അനോഷിന്റെ ആരോഗ്യ നില മെച്ചപ്പെടുന്നു

തൃശൂര്‍: തൃശൂരില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളിലൊരാളുടെ നില മെച്ചപ്പെടുന്നുവെന്ന് റിപോര്‍ട്ട്. പാമ്പുകടിയേറ്റ് മരിച്ച സില്‍ജോയുടെ മകന്‍ അല്‍ജോയുടെ സഹോദരന്‍ അനോഷിന്റെ ആരോഗ്യനിലയിലാണ് പുരോഗതി. ഇക്കഴിഞ്ഞ ദിവസമാണ് കൊടകര മറ്റത്തൂരില്‍ ഉറക്കത്തിനിടെ എട്ടുവയസുകാരന്‍ പാമ്പുകടിയേറ്റ് മരിച്ചത്.

പുലര്‍ച്ചെയാണ് കുട്ടികളെ അവശനിലയില്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോവും വഴിയാണ് അല്‍ജോ മരിച്ചത്. രാത്രി രണ്ടു മണിയോടെ കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. എന്നാല്‍ തലേദിവസം ജ്യൂസ് കുടിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയായിരിക്കാം എന്നാണ് വീട്ടുകാര്‍ കരുതിയത്. ആശുപത്രിയിലെത്തിയപ്പോഴാണ് പാമ്പ് കടിയേറ്റതാണെന്ന് വ്യക്തമായത്.

നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് വീടിനുള്ളില്‍ വിശദമായി നടത്തിയ തിരച്ചിലിലാണ് കുട്ടികള്‍ കിടന്നിരുന്ന മുറിയിലെ തലയണയ്ക്ക് അടിയില്‍ നിന്ന് പാമ്പിനെ കണ്ടെത്തിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!