Kerala

മലബാറിലെ പ്രഥമ പെർഫോമിങ് ആർട്ട് സ്റ്റുഡിയോ ‘റിഥം ഹൗസ്’ ഞായറാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും

കോഴിക്കോട്: അത്യാധുനിക സാങ്കേതിക വിദ്യയുടെ പശ്ചാത്തലത്തിൽ നാടകമടക്കമുള്ള കലാപ്രകടനങ്ങൾക്ക് കോഴിക്കോട് നഗരത്തിൽ സ്ഥിരം വേദിയൊരുങ്ങുന്നു. മലബാറിലെ പ്രഥമ പെർഫോമിംഗ് ആർട്ട് സ്റ്റുഡിയോയായ ‘റിഥം ഹൗസ്’ ഞായറാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും.

വൈകീട്ട് 5 മണിക്ക് നടക്കുന്ന ഔപചാരിക ഉദ്ഘാടനച്ചടങ്ങ് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. ലണ്ടൻ ഉൾപ്പെടെയുള്ള പാശ്ചാത്യ നഗരങ്ങളിലെ ഓപ്പറ ഹൗസുകൾക്ക് സമാനമായ രീതിയിൽ സജ്ജീകരിച്ച പെർഫോമിംഗ് ആർട്ട് സ്റ്റുഡിയോയായാണ് റിഥം ഹൗസ് ഒരുക്കിയിരിക്കുന്നത്.

ഖത്തർ കേന്ദ്രീകരിച്ച് നാലു പതിറ്റാണ്ടായി പ്രവർത്തിക്കുന്ന അബ്ദുൾ മജീദിന്റെ നേതൃത്വത്തിലുള്ള ‘സിംഫണി ഖത്തർ’ കൂട്ടായ്മയാണ് ഈ സംരംഭത്തിന് പിന്നിൽ. തിയേറ്ററുകളിലെ കലാപ്രകടനങ്ങൾക്ക് ആവശ്യമായ ലിഫ്റ്റിംഗ് സ്റ്റേജ്, റോപ്പ് ഡാൻസ്, സ്ലൈഡിംഗ് റോപ്പ്, വാട്ടർ റെയിൻ, വാട്ടർ ഫൗണ്ടൻ, ഗ്രീൻ മാറ്റ്, ഗ്രീൻ ഫ്ലോറിംഗ് എന്നിവ ഉൾപ്പെടെ ആധുനിക സൗകര്യങ്ങളോടുകൂടിയ ഓപ്പറ സ്റ്റേജ് മാതൃകയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

സൗണ്ട് പ്രൂഫ് ഓഡിറ്റോറിയം കം പ്രിവ്യൂ തീയേറ്റർ, ഓഡിയോ-വീഡിയോ ലൈവ് എഡിറ്റിംഗ് സ്യൂട്ട് തുടങ്ങിയ സാങ്കേതിക സംവിധാനങ്ങളിലൂടെ നാടകങ്ങളും ലൈറ്റ് ആൻഡ് സൗണ്ട് ഷോകളും അവതരിപ്പിക്കാൻ വിശാലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
UNESCO സാഹിത്യ നഗരമായി പ്രഖ്യാപിച്ച കോഴിക്കോട് നഗരത്തിൽ കലാ ആസ്വാദനത്തിന് സ്ഥിരം വേദിയൊരുങ്ങുന്നത് സാംസ്‌കാരിക രംഗത്തിന് വലിയ മുന്നേറ്റമാകുമെന്ന് അവർ പറഞ്ഞു. ഉദ്ഘാടന ദിവസത്തിൽ ‘കോഴിക്കോട് പട്ടണത്തിന്റെ കഥ അഥവാ സത്യത്തിന്റെ നഗരം – The City of Truth’ എന്ന അരമണിക്കൂർ ദൃശ്യാവിഷ്‌കാരത്തിന്റെ പ്രദർശനോദ്ഘാടനവും നടക്കും. സാങ്കേതിക സൗകര്യങ്ങൾ അവതരിപ്പിക്കുന്നതിനായുള്ള പ്രത്യേക ഷോയായിരിക്കും ഇത്.

സിനിമ, ഡോക്യുമെന്ററി, ഷോർട്ട് ഫിലിം എന്നിവയുടെ പ്രിവ്യൂവിനായി ഉപയോഗിക്കാവുന്ന കേന്ദ്രമായും റിഥം ഹൗസ് പ്രവർത്തിക്കും. ഭാവിയിൽ കേരളത്തിൻ്റെയും കോഴിക്കോടിൻ്റെയും സാംസ്‌കാരിക രംഗത്ത് നിർണായക സ്ഥാനമെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

ഉദ്ഘാടന സമ്മേളനത്തിൽ എം കെ രാഘവൻ എം.പി, കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ. സദാശിവൻ, അഹമ്മദ് ദേവർകോവിൽ എം.എൽ.എ, മുൻ എം.എൽ.എ വി.കെ.സി. മമ്മദ് കോയ, കൗൺസിലർ സഫ റീന അബീദ്, കൂടാതെ പ്രശസ്ത നടൻ സുധീർ കരമന പങ്കെടുക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!