ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിട പറഞ്ഞ സഹപ്രവർത്തകൻ നിതിൻ്റെ ഒമ്പതാം ചരമ വാർഷികം അനുസ്മരണ സദസ്സും പുഷ്പാർച്ചനയും നടത്തി.ചെത്ത് കടവ് നിതിൻ സ്മാരക ബസ് വൈറ്റിംഗ് ഷെഡിന് സമീപം നടന്ന പരിപാടിയിൽ യൂത്ത് കോൺഗ്രസ്സ് കോഴിക്കോട് ജില്ല ജന: സെക്രട്ടറി ടി.കെ സിറാജുദ്ദീൻ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ്സ് ജില്ല ജന: സെക്രട്ടറി അഡ്വ. കെ.ബിജു മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്സ് കുന്ദമംഗലം മണ്ഡലം പ്രസിഡണ്ട് അരുൺലാൽ.കെ അദ്ധ്യക്ഷത വഹിച്ചു.മുതിർന്ന കോൺഗ്രസ് നേതാവ് മറുവാട്ട് മാധവേട്ടൻ, മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ജന: സെക്രട്ടറി ഷംസു പിലാശ്ശേരി, ജവഹർ ബാൽ മഞ്ച് മണ്ഡലം ചെയർമാൻ ഷിജിൽ സി.സി, പത്താം വാർഡ് പ്രസിഡണ്ട് ഗോപാലൻ എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം ഭാരവാഹികളായ ഉമർ മുക്താർ സ്വാഗതവും അസ്ലം ഫലാഹ് നന്ദിയും പറഞ്ഞു.

