സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 14, മലപ്പുറം 11, ഇടുക്കി 9, കോട്ടയം 8,കോഴിക്കോട് 7, ആലപ്പുഴ 7, പാലക്കാട് 5, എറണാകുളം 5 ,കൊല്ലം 5 , തൃശൂർ 4 , കാസർകോട് 3, കണ്ണൂർ 2 , പത്തനംതിട്ട 2. 53 പേരും വിദേശത്ത് നിന്നും വന്നവർ. 19 പേർ സംസ്ഥാനത്തിനു വന്നവരാണ്. സംസ്ഥാനത്തിന്റെ പുറത്ത് നിന്ന് വന്നവരാണ് .24 പേര്‍ക്ക് പരിശോധനാഫലം നെഗറ്റീവായിയെന്നും മുഖ്യമന്ത്രി അറിയിച്ചു. 5 ആരോഗ്യ പ്രവർത്തകർക്ക് രോഗബാധ .
5 പേര്‍ക്കാണ് സമ്പര്‍ക്കം മൂലം രോഗമുണ്ടായത്. ഇതില്‍ ഒരാളുടെ കാര്യത്തില്‍ വ്യക്തത വരുന്നതേയുള്ളു. 24 പേരാണ് ഇന്ന് കോവിഡ് മുക്തരായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 24 പേരാണ് ഇന്ന് കോവിഡ് മുക്തരായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.നെഗറ്റീവായത് തിരുവനന്തപുരം ആറ്, കൊല്ലം രണ്ട്, കോട്ടയം മൂന്ന്, തൃശൂര്‍ ഒന്ന്, കോഴിക്കോട്, അഞ്ച്, കണ്ണൂര്‍,
രണ്ട്, കാസര്‍കോട് നാല്, ആലപ്പുഴ ഒന്ന് എന്നിങ്ങനെയാണ്. ഇന്ന് 4004 സാമ്പളാണ് പരിശോധിച്ചത്. ഇതുവരെ 1494 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.