മുക്കം: നിയമസഭ തെരഞ്ഞെടുപ്പ് പരസ്യ പ്രചരണമവസാനിക്കാൻ 3 ദിവസം മാത്രം ശേഷിക്കേ തിരുവമ്പാടി മണ്ഡലത്തിൽ സജീവ സാന്നിധ്യമായി യു.ഡി.എഫ് സ്ഥാനാർത്ഥി സി.കെ കാസിം. ഒന്നും രണ്ടും ഘട്ട പര്യടനങ്ങൾ പൂർത്തിയാക്കിയ കാസിം മൂന്നാം ഘട്ട പ്രചരണ പ്രവർത്തനങ്ങളിലേക്ക് കടന്നു.
സി.കെ കാസിമിൻ്റെ തെരഞ്ഞടുപ്പ് പ്രചരണാർത്ഥം വിവിധ കേന്ദ്രങ്ങളിൽ കുടുംബയോഗങ്ങളും പുരോഗമിക്കുകയാണ്. കൊടിയത്തൂർ കാരക്കുറ്റിയിൽ നടന്ന കുടുംബയോഗം അഡ്വ. ഹാരിസ് ബീരാൻ എം പി ഉദ്ഘാടനം ചെയ്തു.എം.എ അബ്ദുൽ അസീസ് ആരിഫ് അധ്യക്ഷനായി.ഡി സി സി സെക്രട്ടറി നിജേഷ് അരവിന്ദ് മുഖ്യ പ്രഭാഷണം നടത്തി.
വി. അഹമ്മദ്, ഹരിദാസൻ പരപ്പിൽ, ഷംസുദ്ധീൻ ചെറുവാടി, അഹമ്മദ് കുട്ടി പൂളത്തൊടി, മജീദ് മൂലത്ത്, എം.എ അബ്ദു റഹിമാൻ, വി.ഷംലൂലത്ത്, കെ.ടി മൻസൂർ, കെ പി സുബ്രമണ്യൻ, അഡ്വ. സജിമോൻ കാരക്കുറ്റി തുടങ്ങിയവർ സംസാരിച്ചു. പന്നിക്കോട് നടന്ന മെഗാ കുടുംബ യോഗം ജില്ലാ പഞ്ചായത്ത് മെമ്പർ മിസ്ഹബ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു . പാറപ്പുറത്ത് അബ്‌ദു അധ്യക്ഷത വഹിച്ചു. കെടി മൻസൂർ , മജീദ് പുതുക്കുടി, ഹരിദാസൻ പരപ്പിൽ , വാർഡ് മെമ്പർ ശ്രീജ ,ടി.മുജീബ് ,കെ പി സുബ്രഹമണ്യൻ, സി.കെ നജീബ് , ബാബു പൊലുക്കുന്നത് , രതീഷ് കളക്കൂടി കുന്ന് , സി.കെ റസാഖ് ,ടി.കെ അബൂബക്കർ, യു.പി നിസാർ തുടങ്ങിയവർ സംസാരിച്ചു.
കൊടിയത്തൂരിൽ നടന്ന കുടുംബ സംഗമം ഡിസിസി സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു.ടി.ടി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.കെ ടി മൻസൂർ,എം സിറാജുദീൻ, മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.മുനീറത്ത്, കെ.പി അബ്ദുറഹിമാൻ, പ്രേമ കോട്ടമ്മൽ, ഷംസുദീൻ ചെറുവാടി, ഇ എ ജബ്ബാർ, അബ്ദുൽസലാം , എം എ കബീർ, നാസർ കാക്കിരി, ഇ കുഞ്ഞിമായിൻ എന്നിവർ സംസാരിച്ചു

