ചുങ്കത്തറ: ചുക്കത്തറയില്‍ ആവേശത്തിരയിളക്കി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പര്യടനം. പഞ്ചായത്തിലെ 20 കേന്ദ്രങ്ങളിലാണ് സ്വീകരണം നല്‍കിയത്. ബൈക്ക്‌റാലിയും വാദ്യമേളങ്ങളോടെയുമാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചാനയിച്ചത്. മാമ്പൊയിലില്‍ പര്യടനം യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ഇഖ്ബാല്‍ മുണ്ടേരി ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ പറമ്പില്‍ ബാവ അദ്ധ്യക്ഷം വഹിച്ചു. സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്, കണ്‍വീനര്‍ താജ സക്കീര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി പാനായി ജേക്കബ്, കെ.ടി കുഞ്ഞാന്‍, യു.ഹൈദ്രു, കൊമ്പന്‍ ഷംസുദ്ദീന്‍, ജില്ലാ പഞ്ചായത്തംഗം അഡ്വ. ജോസ്മി പി തോമസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സീനത്ത് നൗഷാദ്, പഞ്ചായത്ത് പ്രസിഡന്റ് സി.കെ സുരേഷ്, വൈസ് പ്രസിഡന്റ് കെ.പി മൈമൂന, ബ്ലോക്ക് പഞ്ചായത്ത് അംഗം ബുഷറ നൗഷാദ്, പുത്തലത്ത് അബ്ദുറഹിമാന്‍, കുഞ്ഞുട്ടി കുറമ്പലങ്ങോട്, റിയാസ് ചുങ്കത്തറ, റഷീദ് വരിക്കോടന്‍, മച്ചിങ്ങല്‍ കുഞ്ഞു, ഷാജി നിലമ്പൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ സ്വീകരണത്തിന് ശേഷം രാത്രി എരുമമുണ്ടയില്‍ സമാപിച്ചു.

