Kerala

ഇനിയും ചുവക്കും, ചരിത്രമാകും ബേപ്പൂർ

ഫറോക്ക് ; ചുവന്ന മുണ്ടും സ്ഥാനാർഥിയുടെ നിറപുഞ്ചിരി തൂകിയ പടമുള്ള ബനിയനും ധരിച്ച് പടം പതിച്ച പ്ലക്കാർഡുകൾ ഉയർത്തിയും ഡിജെയുടെ താളത്തിനൊത്ത് ചെമ്പതാക വീശിയും ബേപ്പൂർ ഒരു ചെങ്കടലായ് ഒഴുകി മുഹമ്മദ് റിയാസിനൊപ്പം… ഈ നാട് കൂടുതൽ ചുവക്കും, ബേപ്പൂർ വീണ്ടും ചരിത്രമെഴുതും എന്ന പ്രഖ്യാപനമായിരുന്നു
ചൊവ്വാഴ്ച ബേപ്പൂർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പി എ മുഹമ്മദ് റിയാസിൻ്റെ
റോഡ് ഷോ .

ബേപ്പൂരിന് സമഗ്ര വികസനം സമ്മാനിച്ച വികസന നാടിൻ നായകന് നാട് നൽകുന്ന ഉറച്ച പിന്തുണയുടെ ആവർത്തിച്ചുള്ള പ്രഖ്യാപനമായിരുന്നു രണ്ടാം ഘട്ട റോഡ് ഷോയുടെ രണ്ടാം ദിവസത്തെ പങ്കാളിത്തം. പ്രിയ സ്ഥാനാർഥിക്കൊപ്പം ബേപ്പൂർ ഒന്നിച്ചാഘോഷിക്കുകയായിരുന്നു. റോഡരികിലും ഇടവഴികളിലും കാത്തു നിന്ന കുട്ടികൾ മുതൽ വയോധികർ വരെ ജനക്കൂട്ടം ആവേശത്താൽ ഇരുകൈകളുമുയർത്തി അഭിവാദ്യമേകി.

മേൽപാലം നിർമാണം പുരോഗമിക്കുന്ന ചെറുവണ്ണൂർ ജങ്ഷനിൽ നിന്നു തുടങ്ങി കോർപ്പറേഷൻ പരിധിയിലെ ചെറുവണ്ണൂർ -നല്ലളം മേഖലയിലെ
കണ്ണാട്ടികുളം , ക്രസന്റ് ബസാർ പനയത്തട്ട് , സ്രാമ്പ്യ , കുണ്ടായിത്തോട് , ശാരദാ മന്ദിരം , റഹ്മാൻ ബസാർ , പാലക്കുളം , ജയന്തി റോഡ് വഴി നല്ലളം ബസാർ
അരീക്കാട് , വട്ടക്കിണർ കടന്ന് ബേപ്പൂർ മേഖലയിലെ
മാത്തോട്ടം , അരക്കിണർ , നടുവട്ടം മിൽമ , തമ്പുരാൻ റോഡ് വഴി ഒഎം
റോഡിലൂടെ ബേപ്പൂർ അങ്ങാടിയിലൂടെ നടുവട്ടം പള്ളി , തോണിച്ചിറ റോഡിലൂടെ തിരിച്ച് ചെറുവണ്ണൂർ മധുരബസാറിൽ സമാപിച്ചു.

എൽഡിഎഫ് നേതാക്കളായ ടി രാധാ ഗോപി , മുരളി മുണ്ടെങ്ങാട്ട് , കെ രാജീവ് , ബാദുഷ കടലുണ്ടി ,സി സന്ദേശ് , കെ ബീരാൻ കുട്ടി , ജനപ്രതിനിധികൾ തുടങ്ങിയവർ അനുഗമിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!