രാജ്യം മാവോയിസ്റ്റ് മുക്തമെന്ന് പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ചുവപ്പ് ഭീകരത രാജ്യത്ത് ഔദ്യോഗികമായി അവസാനിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ. കഴിഞ്ഞ മൂന്നു വർഷത്തിനിടെ 706 മാവോയിസ്റ്റുകളെ വധിച്ചു. 4800-ൽ അധികം മാവോയിസ്റ്റുകൾ കീഴടങ്ങിയെന്നും അമിത് ഷാ. രാജ്യത്ത് ഒരു തീവ്ര മാവോയിസ്റ്റ് ബാധിത മേഖലയും അവശേഷിക്കുന്നില്ലെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. കോൺഗ്രസും , ഇന്ദിരാഗാന്ധിയും മാവോയിസ്റ്റുകളെ പിന്തുണച്ചെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
ഇന്ത്യയിൽ അക്രമാസക്തമായ നക്സലിസം അവസാനിച്ചെന്ന് അമിത് ഷാ പറഞ്ഞു. രാജ്യത്തെ ആദിവാസികൾക്ക് തെറ്റായ പ്രചാരണങ്ങൾ നൽകുന്നു. ആദിവാസി മേഖലകളിൽ കോൺഗ്രസും ചുവപ്പ് ഭീകരതയും വികസനം തടസപ്പെടുത്തിയെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. കഴിഞ്ഞ 60 വർഷവും ആദിവാസി വിഭാഗങ്ങളെ കോൺഗ്രസ് അവഗണിച്ചു. ചുവപ്പ് ഭീകരത വികസനം തടസ്സപ്പെടുത്തി. ആയുധം കയ്യിലെടുക്കുന്നവരെ വെറുതെ വിടില്ലെന്ന് അമിത് ഷാ മുന്നറിയിപ്പ് നൽകി.

