കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ഷന് എക്സ്പന്റിച്ചര്‍ ഏജന്റുമാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടിയില്‍ 13 മണ്ഡലങ്ങളില്‍ നിന്നുമുള്ള രാഷ്ട്രീയ പാര്‍ട്ടി എക്സ്പന്റിച്ചര്‍ ഏജന്റുമാര്‍ പങ്കെടുത്തു. ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് പരിശീലന പരിപാടി സന്ദര്‍ശിച്ചു.
തിരഞ്ഞെടുപ്പ് കമീഷന്റെ ചട്ടപ്രകാരം 40 ലക്ഷം രൂപയാണ് സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണത്തിനുപയോഗിക്കാന്‍ അനുവാദമുള്ളത്. സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പ് ചെലവിനായി വിനിയോഗിക്കുന്ന തുക എഴുതി സൂക്ഷിക്കുന്നതിലും എക്സ്പന്റിച്ചര്‍ ഫോം പൂരിപ്പിക്കുന്നതിലും പരിശീലനം നല്കി. പരിശീലനത്തിന് ഗിരീഷ് പാറപൊയില്‍ നേതൃത്വം നല്കി.

