Kerala

മഞ്ഞപ്രയിൽ മധ്യവയസ്കൻ വെടിയേറ്റ് മരിച്ചു; പ്രതി പിടിയിൽ

അങ്കമാലി മഞ്ഞപ്ര കോതായി തോടിന്‌ സമീപം മധ്യവയസ്കൻ വെടിയേറ്റ് മരിച്ചു. മഞ്ഞപ്ര സ്വദേശി ജോസാണ് മരിച്ചത്. പ്രതി പോളി പൊലീസ് പിടിയിലായി. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

ഇന്ന് വൈകിട്ട്‌ ആറിനായിരുന്നു നാടിനെ നടുക്കിയ സംഭവം. അങ്കമാലി മഞ്ഞപ്ര കോതായി തോടിന് സമീപം കുളിക്കാനെത്തിയതായിരുന്നു ജോസ്. ഈ സമയം അവിടെ എത്തിയ പോളി ജോസിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു.

ബിഎസ്‌എഫിൽ നിന്ന്‌ വിരമിച്ച ഇയാൾ ബാങ്കിന്റെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കി വരികയാണ്‌. ഇ‍ൗ തോക്കാണ്‌ കൊലപാതകത്തിന്‌ ഉപയോഗിച്ചതെന്നാണ്‌ സംശയിക്കുന്നത്‌. പോളിയുടെ അച്ഛന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട പൂർവ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ്‌ പറഞ്ഞു. പോളിയെ വിശദമായി ചോദ്യം ചെയ്‌തു വരികയാണ്‌ പൊലീസ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!