Kerala

കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ബിജെപിയിൽ ചേർന്നു; മാറ്റം നാടിൻ്റെ ആവശ്യമെന്ന് രാജീവ് ചന്ദ്രശേഖർ

കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ബിജെപിയിൽ ചേർന്നു. കരുനാഗപ്പള്ളി യുഡിഎഫ് ചെയർമാൻ ആയിരുന്നു തൊടിയൂർ രാമചന്ദ്രൻ. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ അംഗത്വം നൽകി. കാർഡിയോളജിസ്റ്റ് ഡോ പ്രതാപ് കുമാർ, കോവളം സിപിഐഎം മുൻ ഏരിയ കമ്മിറ്റിയംഗം എൻ എ റഷീദ് എന്നിവരും ബിജെപിയിൽ ചേർന്നു. എൻസിപി ദേശീയ സമിതിയംഗം ദേവപ്രശാന്തും ബി ജെ പി വേദിയിൽ എത്തി. തൊടിയൂർ രാമചന്ദ്രൻ കരുനാഗപ്പള്ളി സ്വദേശിയാണ്.

കേരളത്തിൽ പുതിയ ഭരണം കൊണ്ടുവരാൻ ശ്രമിക്കും. മാറ്റം നാടിൻ്റെ ആവശ്യവെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. വികസന രാഷ്ട്രീയമാണ് ചർച്ചചെയ്യുക. ജനകീയ വിഷങ്ങൾ മുന്നോട്ടുവെയ്ക്കും. നിർണ്ണായക തിരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. നാടിൻ്റെ വികസനത്തിനായുള്ള പ്രചാരണം നടക്കും. NDA ഇന്ന് സ്ഥാനാർഥികളെ പ്രഖ്യാപിക്കും. ആദ്യ ഘട്ട സ്ഥാനാർഥി പ്രഖ്യാപനമാണ് ഇന്നുണ്ടാകുകയെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!