Kerala

തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

കേരളം ബൂത്തിലേക്ക്. സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്നറിയാം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താ സമ്മേളനം ഇന്ന് വൈകിട്ട് നാല് മണിക്ക്. 140 മണ്ഡലങ്ങളിലേക്കും തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായായിരിക്കും വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണൽ മേയ് ആദ്യവാരമെന്ന് സൂചന. തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ വോട്ടെടുപ്പ് തീയതിയും പ്രഖ്യാപിക്കും.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക യോഗം ചേരുന്നുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലെ സന്ദര്‍ശനത്തിന് ശേഷമാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേരുന്നത്. തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ വിലയിരുത്തിയിരുന്നു. പശ്ചിമ ബംഗാളിലെ വോട്ടെടുപ്പ് അഞ്ച് ഘട്ടമായി ചുരുക്കും. കഴിഞ്ഞ തവണ എട്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടത്തിയിരുന്നത്. അസമിൽ മൂന്ന് ഘട്ടമായാകും തിരഞ്ഞെടുപ്പ് നടത്തുക. ബാക്കി സംസ്ഥാനങ്ങളിൽ ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടത്തുക.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!