കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെമാക്കൂട്ടം എയുപി സ്കൂള്‍ കിച്ചന്‍ കോംപ്ലക്സിന്‍റെ പ്രവൃത്തി ഉദ്ഘാടനം പി ടി എ റഹീം എംഎല്‍എ നിര്‍വ്വഹിച്ചു. എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് കിച്ചന്‍ കോംപ്ലക്സ് നിര്‍മ്മിക്കുന്നത്.

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സംജിത് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ എ കെ ഷൗക്കത്തലി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ എ നിഖില്‍, എ പി അഷ്റഫ്, മാനേജര്‍ വി പി സഫിയ, പിടിഎ വൈസ് പ്രസിഡണ്ട് കെ എം ജംസില്‍, കെ എം ഗിരീഷ്, കെ സി രാജന്‍, കോണിക്കല്‍ സുബ്രഹ്മണ്യന്‍, ടി കോയ, കെ യൂസുഫ്, എം കെ മുഹമ്മദ്, എ പി ബാലന്‍, ഒ.കെ സൗദാബീവി എന്നിവര്‍ സംസാരിച്ചു. പിടിഎ പ്രസിഡണ്ട് ഒ കെ ഷൗക്കത്തലി സ്വാഗതവും ഹെഡ്മാസ്റ്റര്‍ ഇ അബ്ദുല്‍ ജലീല്‍ നന്ദിയും പറഞ്ഞു.

