National

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹിക- സാമ്പത്തിക- രാഷ്ട്രീയനേട്ടങ്ങളെ ആദരിക്കുകയും സ്ത്രീകൾക്ക് തുല്യനീതിയും അവകാശങ്ങളും അവസരങ്ങളും ഉറപ്പുവരുത്തുകയുമാണ് ഈ ദിനത്തിന്റെ ലക്ഷ്യം. വിദ്യാഭ്യാസം, തൊഴിൽ, ഭരണനേതൃത്വം തുടങ്ങിയ മേഖലകളിൽ ഇന്നും നിരവധി പ്രതിസന്ധികളാണ് സ്ത്രീകൾ നേരിടുന്നത്. ലിംഗവിവേചനം, വേതനത്തിലെ അസമത്വങ്ങൾ, പരമ്പരാഗത സാമൂഹിക വ്യവസ്ഥിതി തുടങ്ങിയ വ്യത്യസ്ത ഘടകങ്ങൾ ഇന്നും സ്ത്രീകളുടെ പുരോഗതിക്ക് തടസ്സമായി തുടരുന്നു.

സ്ത്രീകൾക്കും പെൺകുട്ടികൾക്കും അവകാശങ്ങളും തുല്യനീതിയും ഉറപ്പുവരുത്തുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ് ഇത്തവണത്തെ പ്രമേയം. ലോകം മുഴുവനുമുള്ള സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളും അസമത്വങ്ങളും തുറന്നുകാട്ടുകയും അതിജീവനപ്പോരാട്ടത്തിൽ വിജയം കൈവരിച്ചവരെ ആദരിക്കുകയും ചെയ്യുന്ന ദിനമാണ് അന്താരാഷ്ട്ര വനിതാ ദിനം.

തൊഴിൽ സമയം കുറയ്ക്കുക, വേതനവർധന, വോട്ടവകാശം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്, 1908ൽ ന്യൂയോർക്ക് നഗരഹൃദയത്തിലൂടെ വസ്ത്രനിർമ്മാണശാലയിലെ പതിനയ്യായിരത്തിലധികം സ്ത്രീ തൊഴിലാളികൾ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനമാണ് പിന്നീട് അന്താരാഷ്ട്ര വനിതാ ദിനത്തിന് വഴിയൊരുക്കിയത്. ലിംഗപരമായ വിവേചനത്തിൽ നിന്ന് സ്ത്രീകളെ മോചിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയാണ് ദിനം അടിവരയിടുന്നത്. ഇറാനിലെ മിനാബിലുണ്ടായ അമേരിക്കൻ മിസൈലാക്രമണത്തിൽ നിരപരാധികളായ പ്രൈമറി സ്കൂൾ വിദ്യാർത്ഥിനികൾ അതിദാരുണമായി കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ലോകം ഒരു വനിതാദിനംകൂടി കടന്നുപോകുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!