Kerala

കെഎസ്ആര്‍ടിസിക്കായി മോഹന്‍ലാല്‍ അഭിനയിച്ച പരസ്യ ചിത്രം പുറത്ത്

മോഹന്‍ലാല്‍ അഭിനയിച്ച കെഎസ്ആര്‍ടിസി പരസ്യ ചിത്രങ്ങള്‍ പ്രകാശനം ചെയ്തു. പ്രമുഖ സംവിധായകന്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത രണ്ട് പരസ്യചിത്രങ്ങള്‍ മന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ സാന്നിധ്യത്തില്‍ സ്പീക്കര്‍ എ എന്‍ ഷംസീറാണ് തിരുവനന്തപുരത്ത് പ്രകാശനം ചെയ്തത്.

മഞ്ഞില്‍വരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനായി മോഹന്‍ലാല്‍ ആലപ്പുഴയിലേക്ക് നടത്തിയ യാത്രയെയാണ് കെഎസ്ആര്‍ടിസി പരസ്യവുമായി ബന്ധിപ്പിച്ചിട്ടുള്ളത്. കെഎസ്ആര്‍ടിസി ഗുഡ്വില്‍ അംബാസിഡര്‍കൂടിയായ നടന്‍ മോഹന്‍ലാലാണ് രണ്ട് പരസ്യചിത്രങ്ങളിലും മുഖ്യകഥാപാത്രം. സംവിധായകന്‍ പ്രിയദര്‍ശന്റെ സംവിധാനത്തിലൊരുങ്ങിയ പരസ്യചിത്രങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പാണ് ചിത്രീകരിച്ചത്. മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിന്റെ കഥപറയുന്നുണ്ട് ചിത്രങ്ങള്‍.

പ്രതിഫലമൊന്നും വാങ്ങാതെയാണ് കെഎസ്ആര്‍ടിസിക്ക് വേണ്ടി മോഹന്‍ലാല്‍ സഹകരിക്കുന്നതെന്ന് മന്ത്രി കെബി ഗണേഷ്‌കുമാര്‍ പറഞ്ഞു. തന്നെ സിനിമയിലെത്തിച്ചത് പ്രിയദര്‍ശനെന്നും വേദിയില്‍ ഗണേഷ്‌കുമാര്‍ പറഞ്ഞു. മോഹന്‍ലാലുമായും പ്രിയദര്‍ശനുമായും തനിക്ക് ആത്മബന്ധമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. മോഹന്‍ലാലുമായുള്ള സൗഹൃദത്തെകുറിച്ച് സ്പീക്കര്‍ എ എന്‍ ഷംസീറും സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!