Trending

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സി.വി സംജിത്തിന് നേരെയുള്ള അക്രമണം: കുന്ദമംഗലം യു.ഡി. എഫ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സി.വി സംജിത്തിന് നേരെയുള്ള ഡി.വൈ.എഫ്.ഐ അക്രമത്തിനെതിരെ കുന്ദമംഗലം പഞ്ചായത്ത്‌ യു.ഡി. എഫ് കമ്മിറ്റി അഭിമുഖത്തിൽ കുന്ദമംഗലത്ത് പ്രതിഷേധ പ്രകടനം നടത്തി.

കുന്ദമംഗലം ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം എൻ സുബ്രഹ്മണ്യൻ ഉദ്ഘാടനം നടത്തി . പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ എ. പി അശോകൻ അധ്യക്ഷനായി. ബുധനാഴ്ച രാത്രി കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് സി.വി. സംജിത്തിന് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ മർദ്ദനമേറ്റ തന്നെ തുടർന്നാണ് പ്രകടനം സംഘടിപ്പിച്ചത്.

കോൺഗ്രസ് ബോർഡുകൾ നശിപ്പിക്കാൻ ശ്രമിച്ചത് തടയാൻ എത്തിയതായിരുന്നു പ്രസിഡന്റ് ഈ സമയം ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദ്ദിക്കുകയായിരുന്നു. ദിനേശ് പെരുമണ്ണ,എം. ധനീഷ് ലാൽ,ഒ. ഉസ്സൈൻ, വിനോദ് പടനിലം, അബ്ദുറഹ്മാൻ എടക്കുനി,എം.പി കേളുക്കുട്ടി,എ.കെ ഷൌക്കത്ത്,സി അബ്ദുൽ ഗഫൂർ,അരിയിൽ അലവി,സി. പി ശിഹാബ് ഹബീബ് കാരന്തൂർ ,അരുൺ ലാൽ,ജി.കെ ഉബൈദ് തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത്‌ ഒ.സലീം സ്വാഗതവും എം ബാബു മോൻ നന്ദിയും പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!